Current Date

Search
Close this search box.
Search
Close this search box.

ബീഫ് കയറ്റുമതി പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടന

ന്യൂഡല്‍ഹി: ഗോസംരക്ഷകരുടെ ആക്രമണങ്ങളെ അപലപിച്ചു കൊണ്ട് ന്യൂനപക്ഷ സംഘടനയായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ (IMC) സംഘടിപ്പിച്ച സെമിനാര്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി പൂര്‍ണമായി നിരോധിക്കണെന്നാവശ്യപ്പെടുകയും ചെയ്തു. കാലികള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് അനധികൃത കശാപ്പ് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പശു മാംസത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന ‘ബീഫ്’ പോത്തിന്റെ മാംസത്തെ കുറിക്കുന്നതിന് തെറ്റായി ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സംഘടന പറഞ്ഞു.
ഗോസംരക്ഷണം, ബീഫ് ഉപയോഗം, ഭീകരത, ദേശീയ സുരക്ഷ തുടങ്ങിയവയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളിലും അടിച്ചമര്‍ത്തലുകളിമുള്ള ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരാള്‍ മര്‍ദിച്ച് കൊലപ്പെടുത്തപ്പെട്ടതിന് ശേഷം ഗോസംരക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനാവാണ് ഉണ്ടായിരിക്കുന്നത്. എന്ന് ഐ.എം.സി പ്രസ്താവന പറഞ്ഞു.
നീണ്ട മൗനത്തിന് ശേഷം ഗോ സംരക്ഷകരെ അപലപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര് മോദി വിഷയത്തിലുള്ള മൗനം വെടിഞ്ഞിരിക്കുകയാണ്. അക്രമങ്ങളില്‍ പങ്കാളികളായവരെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈയടത്തു കാലത്ത് ഇടക്കിടെ പലയിടത്തുമായി മുസ്‌ലിംകള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നും പ്രസ്താവന പറഞ്ഞു. പശുക്കളെയും പശുക്കുട്ടികളെയും കശാപ്പ് ചെയ്യുന്നത് ഇന്ത്യയില്‍ കര്‍ശനമായി നിരോധിക്കണം. പല സംസ്ഥാനങ്ങളിലും ഗോവധ നിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. കേരളം, വെസ്റ്റ്ബംഗാള്‍, അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഗോവധത്തിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രസ്താവന സൂചിപ്പിച്ചു. വന്‍ നഗരങ്ങളായ ചെന്നൈയിലും മുംബൈയിലും നിരവധി അനധികൃത കശാപ്പുശാലകളുണ്ടെന്നും അവ അടച്ചുപൂട്ടണമെന്നും എന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

Related Articles