Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ജാര്‍ഖണ്ഡില്‍ അറസ്റ്റിലായത് 4000 പേര്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവിധ കേസുകളിലായി ഇതുവരെ അറസ്റ്റു ചെയ്തത് നാലായിരത്തിലധികം പേരെ. ഇതില്‍ ഭൂരിഭാഗവും ആദിവാസികളാണ്. ജനകീയ ഇടപെടല്‍ നടത്തിയ സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മസ്ദൂര്‍ സംഘാടന്‍ സമിതി,പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെയാണ് ഒടുവിലായി സംസ്ഥാനത്ത് നിരോധിച്ചത്.

എന്‍.സി.എച്ച.ആര്‍.ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. മാര്‍ച്ച് 23,24 തീയതികളില്‍ സംഘം ജാര്‍ഖണ്ഡില്‍ സന്ദര്‍ശിച്ച് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സംഘടന പുറത്തുവിട്ടത്. ജാര്‍ഖണ്ഡിലെ ഖനി തൊഴിലാളികളായ ഇരുപതിനായിരത്തോളം പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഖനിതൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്തവരാണിവര്‍ എന്ന പേരിലായിരുന്നു അറസ്റ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles