Current Date

Search
Close this search box.
Search
Close this search box.

ബാലോല്‍സവം 2017ന് ആവേശകരമായ പരിസമാപ്തി

അല്‍ഖോബാര്‍: ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടില്‍ മലര്‍വാടി ബാലസംഘം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാലോല്‍സവം 2017ന് ആവേശകരമായ പരിസമാപ്തി. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ നടന്ന മല്‍സരങ്ങളില്‍  വിത്യസ്ത വിഭാഗങ്ങളിലായി    മുന്നൂറോളം  കുട്ടികള്‍ മാറ്റുരച്ചു. വര്‍ണശബളമായ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ച മേളയുടെ ഉദ്ഘാടനം പ്രവിശ്യയിലെ പ്രശസ്ത കവിയും സാഹിത്യകാരനുമായ  സഈദ് ഹമദാനി ഉദ്ഘാടനം ചെയ്തു. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മാര്‍ഥതയോടെയും മുന്നോട്ട് വന്നാല്‍ ഏത് ഉന്നത വിജയവും കരസ്ഥമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കുട്ടികളെ ഉണര്‍ത്തി. ഷാദിയ അബ്ദുല്‍ഗഫൂര്‍ ഖിറാഅത്ത് നടത്തി. മലര്‍വാടി ഖോബാര്‍ മേഖലാ പ്രസിഡന്റ് അബ്ദുല്‍റഊഫ്, തനിമ ഖോബാര്‍ സോണ്‍ പ്രസിഡന്റ് മുജീബ്‌റഹ്മാന്‍, സെക്രട്ടറി ആസിഫ് കക്കോടി, അക്‌റബിയ ഖുര്‍ആനിക് മദ്രസ പ്രിന്‍സിപ്പല്‍ പി.എം. അലിയാര്‍, സ്‌പോര്‍ട്ടിവോ അക്കാദമി കോച്ച് സന്തോഷ് കൊല്ലം എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍  സല്യൂട്ട് സ്വീകരിച്ചു. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീന്‍സ് വിഭാഗങ്ങളിലായി ചിത്രരചന, പിരമിഡ്, ബിസ്‌കറ്റ് കാച്ചിംങ്, സാക്ക്‌റൈസ്, റോപ്പ്  വാക്ക്, പേപ്പര്‍ വാക്ക് , ക്രോസ് ദ ബ്രിഡ്ജ്  , ഷൂട്ടൗട്ട്, ബാള്‍ ത്രോ, സ്‌ട്രോ പിക്കിംങ്, ബാസ്റ്റക്ക് ബാള്‍ ത്രോ, മെമ്മറി ടെസ്റ്റ് , ക്വിസ് കോര്‍ണര്‍ , ഒറിഗാമി , എയിമിങ് ,  തുടങ്ങിയ മുപ്പതോളം ഇനങ്ങള്‍  ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ മത്സരങ്ങളായി   അരങ്ങേറി. കുട്ടികളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുട്ടികള്‍ തന്നെ സ്വയം കളികള്‍ തെരഞ്ഞെടുത്ത് വിജയികളാവുന്ന രീതിയിലാണ്  സംഘാടകര്‍ മത്സരം  സജ്ജീകരിച്ചത്.  രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ലമണ്‍ സ്പൂണ്‍, കമ്പവലി , മൂസിക് ബാള്‍  എന്നീ മല്‍സരങ്ങള്‍ ആവേശകരമായി. രക്ഷിതാക്കള്‍ക്കായി  ” ബാലന്‍സിംങ് പാരന്റിംങ്” എന്ന വിഷയത്തില്‍ മനശാസ്ത്ര വിദഗ്ധ അനീസ മൊയ്തു ക്‌ളാസെടുക്കുകയും , റഷീദ് ഉമര്‍ ക്വിസ് മത്സരം നടത്തുകയും ചെയ്തു . വൈകിട്ട് നടന്ന സമാപന ചടങ്ങ് മുഖ്യാഥിതി ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍റസാഖ്  ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സര്‍വ്വോതന്മുഖമായ  വളര്‍ച്ചയ്ക്ക് ഉതകുന്നതാണ് മലര്‍വാടി സംഘടിച്ച ബാലോത്സവമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന ട്രോഫിയും , ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഓവറോള്‍ ട്രോഫിയും നല്‍കി .ആദില്‍ സ്വലാഹുദ്ദീന്‍ ഖിറാഅത്ത് നടത്തി. തനിമ കേന്ദ്രകമ്മിറ്റിയംഗം കെ.എം. ബഷീര്‍, കേന്ദ്രകമ്മിറ്റി സെക്രട്ടറി എന്‍. ഉമര്‍ ഫാറൂഖ്, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം ഭരണസമിയംഗം റഷീദ് ഉമര്‍ , ഖുര്‍ആനിക് മദ്രസ  പി .ടി.എ പ്രസിഡന്റ്  മുഹമ്മദ്  ബഷീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ എറണാകുളം സ്വാഗതവും അബ്ദുല്‍ കരീം ആലുവ നന്ദിയും പറഞ്ഞു. മുഹമ്മദ് റഫീഖ് ,  നിസാര്‍ , മുഹമ്മദ് ഫൈസല്‍  , അഷ്‌റഫ് ആക്കോട് , അബ്ദുല്ല മാസ്റ്റര്‍ , ഷമീര്‍  വണ്ടൂര്‍ , ഇല്യാസ് , റഷീദ് രണ്ടത്താണി , അബ്ദുല്‍ ഗഫൂര്‍ , അബ്ദുല്‍ ഹമീദ് ,   ഫാജിഷ ഇല്യാസ് , ലിസ ഹാഷിം ,ഹുസ്‌ന ഹൈദരലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

 

Related Articles