Current Date

Search
Close this search box.
Search
Close this search box.

ബാബരി കേസ്; സുബ്രമണ്യന്‍ സ്വാമിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: ബാബരി കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്  ബി.ജെ.പി എം.പി  സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി സുപ്രീംകോടതി നിരാകരിച്ചു. സുബ്രമണ്യന്‍ സ്വാമി കേസില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് ഖെഹാര്‍ ഹരജി നിരാകരിച്ചത്. കേസില്‍ വ്യവഹാരത്തിന് സുബ്രമണ്യന്‍ സ്വാമിക്കുള്ള അവകാശം എന്താണെന്നും  വാദം കേള്‍ക്കുന്നത് വേഗത്തിലാക്കണമെന്നത് മാത്രമാണോ താങ്കളുടെ ആവശ്യമെന്നും കോടതി ചോദിച്ചു.
തന്റെ വിശ്വാസം സംരക്ഷിക്കണമെന്നും അതുകൊണ്ടാണ് കേസില്‍ ഇടപെട്ടതെന്നും സുബ്രമണ്യന്‍ സ്വാമി വാദിച്ചു.  തര്‍ക്കം എത്രയും വേഗം തീര്‍ക്കണമെന്നാണ് ഇതില്‍ തനിക്കുള്ള താല്‍പര്യമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കോടതിക്ക് ഇപ്പോള്‍ സമയമില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി നിരാകരിക്കുകയായിരുന്നു. അതേസമയം കേസ് വൈകിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ വിജയിച്ചുവെന്നും കേസില്‍ ഇടപെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചു.

Related Articles