Current Date

Search
Close this search box.
Search
Close this search box.

ബാപ്പു മുസ്‌ലിയാര്‍; ഐക്യശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച നേതാവ്: എം.ഐ. അബ്ദുല്‍ അസീസ്‌

കോഴിക്കോട്: പ്രഗല്‍ഭ മതപണ്ഡിതനും, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നിര്യാണം സമസ്തക്കും കേരള മുസ്‌ലിം സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. സംഘടനാ നേതൃത്വത്തിനു പുറമെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം വിലപ്പെട്ട സേവനമാണ് നിര്‍വഹിച്ചത്. കര്‍മ്മനൈരന്തര്യം കൊണ്ടും അദ്ദേഹത്തിന്റെ ജീവിതം മികച്ച മാതൃകയാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ഐക്യശ്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നും അനുശോചന സന്ദേശത്തില്‍ എം.ഐ. അബ്ദുല്‍ അസീസ് അനുസ്മരിച്ചു.

ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചിച്ചു
മനാമ: പ്രമുഖ പണ്ഡിതനും  കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും  സമസ്ത ജോ. സെക്രട്ടറിയുമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സമുദായത്തില്‍ ഐക്യം ഉണ്ടാക്കാനും വൈജ്ഞാനിക മേഖലയില്‍ സേവനങ്ങള്‍ നല്‍കാനും അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിന് സവിശേഷ ശ്രദ്ധ പതിപ്പി ച്ച പ്രമുഖ പണ്ഡിതനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിലും മാധ്യമ രംഗത്തും വലിയ സേവനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളതെന്നും ഫ്രന്റ്‌സ് അനുസ്മരിച്ചു. സമൂഹത്തിനു ദിശാ ബോധം നല്‍കാനും അവര്‍ക്കെതിരെ വരുന്ന ഗൂഢ നീക്കങ്ങളെ നേരിടാനും കഴിയുന്ന പണ്ഡിത നിരയിലെ ഒരാള്‍ കൂടി നഷടപ്പെട്ടിരിക്കുന്നുവെന്നും  അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം സൃഷ്ടിക്കുന്ന വിടവുകള്‍ അപരിഹാര്യമാണെന്നും ഫ്രന്റ്‌സ് ഭാരവാഹികള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Articles