Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദി ജീവനോടെയുണ്ടെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഈയടുത്ത് പുറത്തുവന്ന ശബ്ദ സന്ദേശം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവാണെന്ന് വ്യാഴാഴ്ച്ച പെന്റഗണ്‍ വ്യക്തമാക്കി. ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദ സന്ദേശം യാഥാര്‍ത്ഥമാണെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മനസ്സിലാക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി. നന്നെ ചുരുങ്ങിയത് പ്രസ്തുത സന്ദേശം റെക്കോര്‍ഡ് ചെയ്ത സമീപകാലം വരെ അദ്ദേഹം ജീവിച്ചിരുന്നു എന്നാണത് വ്യക്തമാക്കുന്നതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ബാഗ്ദാദിയുടേതെന്ന പേരില്‍ ഒരു ശബ്ദരേഖ ഐഎസിന്റെ ഒരു വെബ്‌സൈറ്റ് കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ടിരുന്നു. യുദ്ധം തുടരാനും പടിഞ്ഞാറിനെതിരെ ആക്രമണം അഴിച്ചുവിടാനുമായിരുന്നു ശബ്ദരേഖയില്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. നേരത്തെ ബാഗ്ദാദി കൊല്ലപ്പെട്ടതായി പലതവണ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

Related Articles