Current Date

Search
Close this search box.
Search
Close this search box.

ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളുമായി ഇസ്രയേല്‍

തെല്‍അവീവ്: യൂറോപിലും വടക്കേ അമേരിക്കയിലും മറ്റ് രാഷ്ട്രങ്ങളിലുമുള്ള ബി.ഡി.എസിന്റെ (Boycott, Divestment and Sanctions) പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇസ്രയേല്‍ ഭരണകൂടം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുകയും അവരെ എല്ലാ അര്‍ഥത്തിലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് BDS. ഇസ്രയേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നവരെ വിചാരണ ചെയ്യുന്നതിന് സിഡ്‌ലി ഓസ്റ്റിന്‍ എന്ന അന്താരാഷ്ട്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് രേഖകളിലൂടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങളിലൂടെയും പത്രം വെളിപ്പെടുത്തുന്നത്. 1900 അഭിഭാഷകര്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും വലിയ നിയമസഹായ ഓഫീസാണ് സിഡ്‌ലി ഓസ്റ്റിന്‍ എന്നും ഹായിം ലെവിന്‍സന്‍ എഴുതിയ ലേഖനം പറയുന്നു. രാഷ്ട്രീയമായി പ്രസക്തിയുള്ള ഒരു കാര്യത്തിന് ഇസ്രയേല്‍ കമ്പനിയുടെ സഹായം തേടിയെന്നത് അവരുടെ പ്രവര്‍ത്തനം വിദേശ രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇസ്രയേലിന്റെ നിയമസാധുത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടുമെന്ന് ഇസ്രയേല്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഇസ്രയേല്‍ നയതന്ത്ര മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ലേഖനം സൂചിപ്പിച്ചു. വിദേശനാടുകളിലെ ജൂതസംഘടനകളുടെ പങ്കാളിത്തത്തോടെ വലിയ അളിവിലുള്ള വിഭവങ്ങളാണ് ഇതിനായി ഇസ്രയേല്‍ സ്വരൂപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles