Current Date

Search
Close this search box.
Search
Close this search box.

ബലിയറുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗങ്ങളെ അറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങിനെ ചോദ്യം ചെയ്തത്. ‘ക്രൂരവും മനുഷ്യത്വരഹിതവും പ്രാകൃതവുമായ ബലി’ മതത്തിന്റെ പേരില്‍ സംരക്ഷിക്കാനാവില്ലെന്ന് ഉത്തര്‍പ്രദേശുകാരായ ഏഴുപേര്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് ഒരു മൃഗവും അറുക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ബലിപെരുന്നാള്‍ ദിനത്തിലെ മൃഗബലി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷ്ണു ശങ്കര്‍ ജെയ്ന്‍ എന്ന അഭിഭാഷകന്‍ മുഖേനയാണ് ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നീതിന്യായ, പരിസ്ഥിതി, വനം, മൃഗക്ഷേമ ബോര്‍ഡുകള്‍ എന്നിവയെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.

Related Articles