Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാള്‍ മാനവിക സാഹോദര്യത്തിനുള്ള ആഹ്വാനം

കോഴിക്കോട്: ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ മലയാളികള്‍ക്കും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഈദാശംസകള്‍ നേര്‍ന്നു. ചരിത്ര പുരുഷനായ ഇബ്രാഹിം പ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതം അനുസ്മരിക്കുന്ന സന്ദര്‍ഭമാണ് ബലിപെരുന്നാള്‍. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ ആജ്ഞകള്‍ക്ക് സമ്പൂര്‍ണമായി വിധേയനായ പ്രവാചകനായിരുന്നു ഇബ്രാഹിം. അതോടൊപ്പം നിര്‍ഭയവും ക്ഷേമപൂര്‍ണവുമായ ലോകത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു. രാജ്യത്ത് സാമുദായിക ധ്രുവീകരണവും വര്‍ധിച്ചുവരികയാണ്. മനുഷ്യസമൂഹം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ഈദിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഓണവും മലയാളികള്‍ ആഘോഷിക്കുന്നത്. ആഘോഷങ്ങളെ സാമുദായിക ഇഴയടുപ്പങ്ങളും പരസ്പരം ഐക്യവും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കണമെന്നും അമീര്‍ തന്റെ ആശംസ സന്ദേശത്തില്‍ പറഞ്ഞു.

Related Articles