Current Date

Search
Close this search box.
Search
Close this search box.

ബര്‍ലിന്‍ ആക്രമണം മുസ്‌ലിംകളെ സംബന്ധിച്ച നിലപാട് ശരിയെന്നതിന് തെളിവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മുസ്‌ലിം കുടിയേറ്റക്കാരെ സംബന്ധിച്ച തന്റെ നിലപാട് വളരെ ശരിയാണെന്നതിന് തെളിവാണ് ബര്‍ലിന്‍ ഭീകരാക്രമണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച്ച ഫ്‌ലോറിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബര്‍ലിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം രജിസ്ട്രിയെ കുറിച്ചും, മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചും പുനരാലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ‘എന്റെ പദ്ധതികള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെല്ലാം ശരിയായിരുന്നെന്ന് തെളിഞ്ഞ് കഴിഞ്ഞു. നൂറ് ശതമാനം ശരിയായിരുന്നു അവ. അങ്ങേയറ്റം അസുഖകരമായ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.’ ട്രംപ് പറഞ്ഞു.
കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ക്ക് അമേരിക്കയിലേക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കരുതെന്ന ട്രംപിന്റെ പ്രസ്താവന ഇന്നും ട്രംപിന്റെ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും. ബര്‍ലിന്‍ ആക്രമണത്തിന് പിന്നില്‍ ഒരു തുനീഷ്യന്‍ അഭയാര്‍ത്ഥിയാണെന്ന ഔദ്യോഗിക സ്ഥിരീകരണം നടന്നത് ഭീകരാക്രമണം തന്നെയാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ ബര്‍ലിന്‍ ആക്രമണം ഇസ്‌ലാമിക തീവ്രവാദികള്‍ നടത്തിയത് തന്നെയാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പിറ്റേ ദിവസം ഐ.എസ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

Related Articles