Current Date

Search
Close this search box.
Search
Close this search box.

ബന്ധങ്ങളുടെ പുതുജന്മമാണ് മോസ്‌കോ സന്ദര്‍ശനം: ഉര്‍ദുഗാന്‍

മോസ്‌കോ: സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ റഷ്യക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും തുര്‍ക്കിയും റഷ്യയും മുന്നിട്ടിറങ്ങി ഒത്തൊരുമിച്ച് കാല്‍വെപ്പ് നടത്തി പ്രസ്തുത പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് തന്റെ വിശ്വാസമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ പുതുജന്മമാണ് തന്റെ മോസ്‌കോ സന്ദര്‍ശനം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സെന്റ്പീറ്റേര്‍സ് ബര്‍ഗില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചക്ക് തൊട്ടുമുമ്പ് റഷ്യ-24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം പറഞ്ഞത്.
എട്ട് മാസം മുമ്പ് റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവം ദുഖകരമാണ്. എങ്കിലും പ്രസ്തുത ഘട്ടത്തിലും ഇരുരാഷ്ട്രങ്ങളും വിവിധ തലങ്ങളിലുള്ള സഹകരണം തുടര്‍ന്നിട്ടുണ്ട്. പുടിനുമായി നടത്തുന്ന കൂടിക്കാഴ്ച്ച ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ പുതിയ അധ്യായങ്ങള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിറിയക്കകത്ത് വെച്ച് റഷ്യന്‍ പൈലറ്റിനെ കൊലപ്പെടുത്തിയയാള്‍ ഇപ്പോള്‍ ജയിലിലാണെന്നും അയാളുടെ വിചാരണ തുടര്‍ന്നു കൊണ്ടിരിക്കുയാണെന്നും ഉര്‍ദുഗാന്‍ സൂചിപ്പിച്ചു.

Related Articles