Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് ഭരണകൂടത്തെ ബഹിഷ്‌കരിക്കാന്‍ ശൈഖ് അല്‍ഖറദാഗിയുടെ ആഹ്വാനം

ദോഹ: നിരന്തരം ഇസ്‌ലാമിസ്റ്റുകളെ അന്യായമായി വധശിക്ഷക്ക് വിധേയരാക്കുന്ന ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നടപടിയെ ലോകമുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി ശക്തമായി അപലപിച്ചു. മുസ്‌ലിം പണ്ഡിതന്‍മാരോടും അറബ് ഇസ്‌ലാമിക ഭരണകൂടങ്ങളോടും പ്രത്യേകിച്ച് ഗള്‍ഫ് നാടുകളോടും ബംഗ്ലാദേശ് ഭരണകൂടത്തെ ബഹിഷ്‌കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മീര്‍ ഖാസിം അലിയുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയ പശ്ചാത്തലത്തിലുള്ള ട്വിറ്റര്‍ സന്ദേശത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ജനതക്ക് ഗുണകരമായ വിധത്തില്‍ ഭരണകൂടത്തെ നേര്‍വഴിക്ക് കൊണ്ടുവരുന്നതിനുള്ള മാര്‍ഗമെന്ന നിലക്കാണ് ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം.
നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിട്ടും അവയൊന്നും മുഖവിലക്കെടുക്കാതെ ബംഗ്ലാദേശ് ഭരണകൂടം മീര്‍ ഖാസിം അലിയുടെ വധശിക്ഷ നടപ്പാക്കുകയാണ് ചെയ്തതെന്നം ശൈഖ് അല്‍ഖറദാഗി പറഞ്ഞു. ഇസ്‌ലാമിസ്റ്റുകളെ വധശിക്ഷക്ക് വിധേയരാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക മുസ്‌ലിം പണ്ഡിതവേദിയും പ്രസ്താവന ഇറക്കിയിരുന്നു.

Related Articles