Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശിലെ റോഹിങ്ക്യകള്‍ക്ക് തുര്‍ക്കി ആശുപത്രി നിര്‍മിച്ചു നല്‍കും

കോക്‌സ് ബസാര്‍: ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ഫീല്‍ഡ് ആശുപത്രി നിര്‍മിച്ചു നല്‍കുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ച തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിമാണ് ഇക്കാര്യമറിയിച്ചത്. തുര്‍ക്കി ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കാണ് ആശുപത്രി നിര്‍മിക്കാനുള്ള ചുമതല.

മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറുന്നതിനിടെ പരുക്കേറ്റവര്‍ക്കും പകര്‍ച്ചവ്യാധികളും മറ്റു അസുഖങ്ങളും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആശുപത്രി നിര്‍മിക്കുന്നത്. ആയിരം സ്‌ക്വയര്‍ മീറ്ററില്‍ എട്ടു ടെന്റുകളും 50 ബെഡുകളുമുള്ള ഫീല്‍ഡ് ആശുപത്രിയാണ് ഇവിടെ നിര്‍മിക്കുന്നത്. തീവ്രപരിചരണ വിഭാഗം,പ്രസവ വാര്‍ഡ്,ജനറല്‍ സര്‍ജറി വിഭാഗം,പീഡിയാട്രിക്,ഓര്‍ത്തോപീഡിക്,ലബോറട്ടറി എന്നീ സംവിധാനങ്ങളെല്ലാം ആശുപത്രിയിലുണ്ടാകും.

ആശുപത്രി നിര്‍മിക്കാനുള്ള പ്രവൃത്തികള്‍ ഇതിനോടകം ആരംഭിച്ചു. ഈ മാസാവസാനത്തോടെ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ബിനാലി ബംഗ്ലാദേശിലെത്തിയത്. അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ച അദ്ദേഹം റോഹിങ്ക്യകളുമായി ആശയവിനിമയം നടത്തി. ആശുപത്രി നിര്‍മിക്കുന്ന പ്രദേശവും അദ്ദേഹം സന്ദര്‍ശിച്ചു. മ്യാന്മറിലെ ബുദ്ധ തീവ്രവാദികളുടെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടക്കൊല മൂലം ആയിരത്തില്‍പരം റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. യു.എന്നിന്റെ കണക്കുപ്രകാരം 826,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനെ ചെയ്തിട്ടുണ്ട്.

 

Related Articles