Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിലെ ഹിജാബ് നിരോധനം രാഷ്ട്രീയ അജണ്ടയെന്ന് വിദഗ്ദര്‍

പാരീസ്: ഫ്രാന്‍സിലെ റോഡുകളില്‍ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തുന്ന പ്രമേയവുമായി മുന്നോട്ടു പോകുമെന്ന ഫ്രഞ്ച് നാഷണല്‍ അസംബ്ലി അംഗം വലേറി ബോയറിന്റെ പ്രഖ്യാപനം കേവലം രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണെന്ന് പ്രമുഖ ഫ്രഞ്ച് വിദഗ്ദര്‍. ജനതയുടെ സുപ്രധാന വിഷയങ്ങള്‍ പരിഹരിക്കുന്നതിലുള്ള ചില ഫ്രഞ്ച് നേതാക്കളുടെ പരാജയം മറച്ചുവെക്കുന്നതിനായി ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ള വിഷയമാണിതെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഹിജാബ് ധരിക്കുന്നത് നമ്മുടെ ശത്രുവിനോടുള്ള കൂറിനെയാണ് സൂചിപ്പിക്കുന്നതെന്നും അതിന് തടയിടാന്‍ നിര്‍ദേശം മുന്നോട്ടു വെക്കുമെന്നും യൂണിയന്‍ ഫോര്‍ പോപുലര്‍ മൂവ്‌മെന്റ് അംഗമായ ബോയര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
പരാജയം മറച്ചുവെക്കാനുള്ള ഫ്രഞ്ച് രാഷ്ട്രീയക്കാരുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് രാഷ്ട്രീയത്തിലും നരവംശശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഫ്രഞ്ച് ഗവേഷക സ്‌റ്റെഫാനി ബോസല്‍ പറയുന്നു. തൊഴിലില്ലായ്മ പോലുള്ള നിരവധി സുപ്രധാന വിഷയങ്ങളുണ്ടായിരിക്കെ അവ മറച്ചുവെക്കുന്നതിനായി ഹിജാബ് – ബുര്‍ഖിനി നിരോധനത്തിന് മുന്‍ഗണനാ പട്ടികള്‍ ഒന്നാം സ്ഥാനം നല്‍കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഹിജാബ് നിരോധനം തെരെഞ്ഞെടുപ്പ് പ്രചരണായുധത്തിനപ്പുറം ഒന്നുമല്ലെന്നാണ് ഭരണഘടനാ നിയമത്തില്‍ വിദഗ്ദനായ ഫ്രഞ്ച് അഭിഭാഷകന്‍ എഡ്വേര്‍ഡ് മാറന്‍ അഭിപ്രായപ്പെടുന്നത്. മുമ്പ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഉയര്‍ത്തിയ അതേ വിഷയം തന്നെയാണ് ബോയറും ഉന്നയിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Related Articles