Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിലെ ഒരു നഗരത്തില്‍ കൂടി ബുര്‍കിനിക്ക് വിലക്ക്

പാരീസ്: ഫ്രഞ്ച് തീരനഗരമായ കോര്‍സിക്കയില്‍ ബുര്‍കിനിക്ക് നിരോധനം. കഴിഞ്ഞ ആഴ്ച്ച ബീച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ശരീരം മുഴുവന്‍ മറക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനിക്ക് വിലക്ക്. ക്യാന്‍, വില്‍നോലൂബ് എന്നീ ഫ്രഞ്ച് നഗരങ്ങൡ നേരത്തെ ബുര്‍കിനിക്ക് നിരോധനമുണ്ട്. മുഖവും കൈപ്പത്തിയും കാല്‍പാദങ്ങളും ഒഴികെയുള്ള ശരീരം മറക്കുന്ന വസ്ത്രം ഫ്രഞ്ച് മതേതര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോര്‍സിക നഗരത്തില്‍ ബുര്‍കിനി അംഗീകരിക്കാനാവില്ലെന്ന് സിസ്‌കോ നഗരത്തിന്റെ ഗവര്‍ണര്‍ ആങ്കെപിരെ വിവോനി പറഞ്ഞു. അത്തരം വസ്തുക്കള്‍ ഇവിടത്തെ ആളുകളില്‍ പ്രകോപനമുണ്ടാക്കുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ഈ നടപടി മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്നില്ലെന്നും മുസ്‌ലിം മതമൗലികവാദികളില്‍ നിന്ന് ദ്വീപിനെ മുക്തമാക്കലാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles