Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്‌സ് യൂത്ത് ഇന്ത്യ ‘ഈദ് മല്‍ഹാര്‍ 2016’ സെപ്റ്റംബര്‍ 12ന്

മനാമ: ഫ്രന്റ്‌സ് കലാസാഹിത്യ വിഭാഗമായ ‘തനിമ’യും ‘യൂത്ത് ഇന്ത്യ’ സംവേദന വേദിയും സംയുക്തമായി ബലിപെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 12നു ‘ഈദ് മല്‍ഹാര്‍ 2016’ എന്ന പേരില്‍ കലാപരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് മനാമ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ ഗാനമേള, നാടകം, ഒപ്പന, ഖവാലി, മൈമിംഗ്, മോണോആക്ട്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ നടക്കും. മൂല്യതിഷ്ടിത കലാ സ്രഷ്ടികളുടെ ആവിഷ്‌കാരവും പ്രചാരണവുമാണ് പരിപാടികൊണ്ട് ലക്ഷ്യമാകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സിഞ്ച് ഫ്രന്റ്‌സ് ഓഫീസില്‍ നടന്ന യോഗത്തില്‍ ജമാല്‍ ഇരിങ്ങലിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ബിന്‍ഷാദ് പിണങ്ങോട് (ജനറല്‍ കണ്‍വീനര്‍), അബ്ബാസ് മലയില്‍ (അസി.കണ്‍വീനര്‍). വകുപ്പു കണ്‍വീനര്‍മാര്‍: മുഹമ്മദ് ഏറിയാട് (പ്രോഗ്രാം), ഗഫൂര്‍ മൂക്കുതല (സാമ്പത്തികം), പി.എസ്.എം ശരീഫ് (ലൈറ്റ് ആന്റ് സൗണ്ട്), എം.ബദറുദ്ധീന്‍ (വളണ്ടിയര്‍), എ എം.ഷാനവാസ് (എം.സി). കൂടാതെ സിറാജ് റിഫ, യൂനുസ് സലിം, നൗമല്‍ മനാമ, അനീസ് വി കെ , ഷഫീഖ് കൊപ്പത്ത്, മുര്‍ഷാദ്, ഖലീല്‍ റഹ്മാന്‍, ഗഫൂര്‍ പി.എം.ഐ, ഇ കെ സലിം, വി.പി.ഷൗക്കത്തലി, സി.ഖാലിദ്, യൂനുസ് രാജ്, ആഷിഫ് റിഫ, റംഷാദ് കൊണ്ടോട്ടി, ഷാഹുല്‍ ഹമീദ്, ജലീല്‍ മാമീര്‍, അഹദ്, സക്കീന അബ്ബാസ്, ഷെബീറ മൂസ എന്നിവര്‍ സ്വാഗതസംഘം അംഗങ്ങളാണ്. പരിപാടിയില്‍ ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ബിന്‍ഷാദ് പിണങ്ങോട്, വി.പി.ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

Related Articles