Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്‌സ് കലാസാഹിത്യ വേദി ഗ്രാന്റ് ഫിനാലെ: മുഹറഖ് ഏരിയ ജേതാക്കള്‍

മനാമ: ഫ്രന്റ്‌സ് കലാസാഹിത്യ വേദി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി നടത്തിയ കലാമത്സരങ്ങളില്‍ മുഹറഖ് ഏരിയ ജേതാക്കളായി. മനാമ, മുഹറഖ്, റിഫ എന്നിവിടങ്ങളില്‍ നടന്ന ഏരിയാ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചത്. മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന മല്‍സര പരിപാടികളില്‍ അത്യന്തം വീറും വാശിയും നിറഞ്ഞു നിന്നു. ഗാനം, മലയാള പ്രസംഗം, ബാങ്കുവിളി, ചിത്രീകരണം, മൈമിംഗ്, സംഘഗാനം, ഖിറാഅത്ത്, കവിത, നാടന്‍ പാട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍
കവിതലാപനം: പി.എം ബഷീര്‍ (റിഫ ) സിറാജ് പള്ളിക്കര (മുഹറഖ് ), ഇ.കെ സലിം ( മനാമ ) നാടന്‍ പാട്ട്: അനില്‍ കുമാര്‍ (റിഫ ) മുര്‍ശാദ് (മുഹറഖ് ) നബീല്‍ (മനാമ ), ഖുര്‍ആന്‍ പാരായണം : സഈദ് റമദാന്‍ (മുഹറഖ് ) ഫാജിസ് (മനാമ) അബ്ദുല്‍ ഹഖ് ( റിഫ ), ബാങ്ക് വിളി: ഫാജിസ് (മനാമ ) സഈദ് റമദാന്‍ (മുഹറഖ് ) യൂനുസ് സലിം (മുഹറഖ് ), പ്രസംഗം: ഷംജിത്ത് (റിഫ ) സിറാജ് പള്ളിക്കര (മുഹറഖ് ) ബിന്‍ഷാദ് (മുഹറഖ് ), ഗാനം : പി.എം ബഷീര്‍ (റിഫ ) സാദിഖ് (റിഫ ) സിറാജ് പള്ളിക്കര (മുഹറഖ് ), സംഘ ഗാനം: അബ്ദുല്‍ ഖാദര്‍ & ടീം (മുഹറഖ് ) അഷ്‌റഫ് & ടീം ( റിഫ ) പി.എം ബഷീര്‍ & ടീം ( റിഫ), മൈമിംഗ്: റംഷാദ് & ടീം (മനാമ ), ഷാഹുല്‍ ഹമീദ് & ടീം ( റിഫ ), ചിത്രീകരണം: മുഹമ്മദ് & ടീം (മുഹറഖ് ) യൂനുസ് സലിം & ടീം (മുഹറഖ് ) എം.എം സുബൈര്‍ & ടീം (റിഫ) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പരിപാടിയില്‍ മികച്ച നടനായി ഷരീഫ് (മുഹറഖ്) നെയും വ്യക്തി ഗത ചാമ്പ്യനായി പി. എം ബഷീര്‍ (റിഫ)യെയും തെരഞ്ഞെടുത്തു. 33 പോയിന്റുകള്‍ നേടി മുഹറഖ് ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. 32 പോയിന്റുകള്‍ നേടി റിഫ രണ്ടാം സ്ഥാനവും 15 പോയിന്റുകള്‍ നേടി മനാമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫ്രന്റ്‌സ് പ്രപ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍, ജനറല്‍സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസിഡന്റ് ഇ.കെ സലിം, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, ജനറല്‍സെക്രട്ടറി വി.കെ അനീസ്, ഫ്രന്റ്‌സ് കലാ സാഹിത്യ വേദി കണ്‍വീനര്‍ അബ്ബാസ് മലയില്‍ ,രമേശ് ബാബി കുട്ടന്‍ , മോഹന്‍ രാജ് , ജയശങ്കര്‍ എന്നിവര്‍ നിര്‍വഹിച്ചു. എ. എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. അലി അഷ്‌റഫ്, നൗമല്‍, സാജിദ സലിം, അബ്ദുല്‍ മജീദ് തണല്‍, ബിലാല്‍, അബ്ദുല്‍ ഹമീദ് കിടഞ്ഞി, യു.കെ നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

Related Articles