Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്സ്,യൂത്ത് ഇന്ത്യ സംയുക്ത ദേശീയ ദിനാഘോഷം ഡിസംബര്‍ 16ന്

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനും യൂത്ത് ഇന്ത്യയും സംയുക്തമായി ബഹ്റൈന്‍ ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ബാസ് മലയില്‍ അറിയിച്ചു. ഡിസംബര്‍ 16 ഞായര്‍ ഉച്ചക്ക് രണ്ട് മണിക്ക് കരാനയിലുള്ള ഇബ്നുല്‍ ഹൈതം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോല്‍ക്കളി, ഒപ്പന, ബാന്റ് വാദ്യം തുടങ്ങി വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒപ്പം ബഹ്റൈനിലെ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന വടം വലി മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്.പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു. ഗഫൂര്‍ മൂക്കുതല, യൂനുസ് സലീം, കെ ജെ ഷമീം,സിറാജ് കിഴുപ്പിളളിക്കര, ബദ്റുദ്ദീന്‍ പൂവാര്‍, ഷഫീഖ് കൊപ്പത്ത്, നൗമല്‍ റഹ്മാന്‍, എം.സി ഹാരിസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ക്ക് രൂപം നല്‍കി.

Related Articles