Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് മുനിസിപ്പാലിറ്റി ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു

പാരിസ്: ഫ്രാന്‍സിലെ വടക്കന്‍ പ്രാന്തപ്രദേശമായ ഗന്നിവില്ലേര്‍സ് മുനിസിപ്പാലിറ്റി ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. പാരിസിനടത്തുള്ള ഒരു മുനിസിപ്പാലിറ്റിയാണ് ഗന്നിവില്ലേര്‍സ്. 2014ല്‍ ഈ വിഷയം ഫ്രഞ്ച് പാര്‍ലമെന്റ് വോട്ടിനിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗന്നിവില്ലേര്‍സ് മുനിസിപ്പാലിറ്റി ഫലസ്തീന് രാഷ്ട്രപദവി അംഗീകരിക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് മേയര്‍ പാട്രിക് ലേക്ലര്‍ പ്രതീകാത്മകമായ ഒരു തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

2014 ഡിസംബറിലാണ് ഫ്രാന്‍സ് പാര്‍ലമെന്റ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് പ്രതീകാത്മക വോട്ടിങ് നടത്തിയത്. ഫ്രാന്‍സ് വിദേശകാര്യ മന്ത്രിയായിരുന്ന ലോറന്റ് ഫാബിയസ് ആണ് ഫലസ്തീനെ രാഷ്ട്രമായി ഫ്രാന്‍സ് അംഗീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തത്.

2016 അവസാനത്തോടെ ഇതിന് അംഗീകാരം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ പിന്നീട് ഒന്നും സംഭവിച്ചില്ല. തങ്ങളുടെ ഈ നടപടി പിന്തുടരാന്‍ ഫ്രാന്‍സിലെ മറ്റു മുനിസിപ്പാലിറ്റികളോട് ഗന്നിവില്ലേര്‍സ് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related Articles