Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് ഫലസ്തീനിലെ ഫത്ഹ് പാര്‍ട്ടിയുടെ പേജ് അടച്ചു

റാമല്ല: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് നിയന്ത്രണം. മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് തോക്ക് പിടിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതായിരിക്കാം കാരണമെന്ന നിഗമനത്തിലാണ് പേജ് കൈകാര്യം ചെയ്തിരുന്നവര്‍ എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് അധികൃതര്‍ പാര്‍ട്ടിയുടെ പേജ് നീക്കം ചെയ്തിരിക്കുകയാണെന്നും ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന സന്ദേശം അവര്‍ അയച്ചിട്ടുണ്ടെന്നും ഫതഹിന്റെ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുനീര്‍ ജാഗൂബ് പറഞ്ഞു.
എണ്‍പതുകളില്‍ ബൈറൂത്തില്‍ നിന്നും തട്ടികൊണ്ടുപോയ ഒരു ഇസ്രയേല്‍ സൈനികന്റെ പക്കലുണ്ടായിരുന്ന കലാഷ്‌നിക്കോവ് തോക്ക് യാസര്‍ അറഫാത്ത് പരിശോധിക്കുന്ന പഴയൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫതഹ് നേതാവ് മഹ്മൂദ് ആലൂലും ആ ചിത്രത്തില്‍ അബ്ബാസിനൊപ്പം ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആലൂല്‍ ഫതഹ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. എഴുപതിനായിരത്തോളം ആളുകളാണ് പേജിനെ പിന്തുടരുന്നവര്‍ എന്നും ജാഗൂബ് പറഞ്ഞു.
ഫലസ്തീനികള്‍, പ്രത്യേകിച്ചും നേതാക്കള്‍ സോഷ്യല്‍ മീഡിയകളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സ്ഥിരം ഉന്നയിക്കുന്ന ആരോപണമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഫലസ്തീന്‍ ന്യൂസ് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട ഏതാനും പേജുകള്‍ അടച്ചിരുന്നു. പിന്നീട് അത് തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച്ചയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയും ചെയ്തതാണ്.

Related Articles