Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് അശ്ലീല സൈറ്റുകളേക്കാള്‍ അപകടം: അള്‍ജീരിയന്‍ മന്ത്രി

അള്‍ജിയേഴ്‌സ്: സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ പ്രത്യേകിച്ചും ഫേസ്ബുക്ക് അശ്ലീല വെബ്‌സൈറ്റുകളേക്കാള്‍ അപകടകാരിയാണെന്ന് അള്‍ജീരിയന്‍ മന്ത്രി. ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിയമം ഉണ്ടാവേണ്ടതുണ്ടെന്നും വാര്‍ത്താവിനിമയ മന്ത്രി ഹുദ ഫിര്‍ഔന്‍ അള്‍ജീരിയന്‍ പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. സൗജന്യമായി നല്‍കുന്ന ഈ സേവനത്തിലൂടെ വിദേശ കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. രാജ്യത്തെ പൗരന്‍മാരാണ് അവരുടെ കച്ചവടച്ചരക്ക്. അള്‍ജീരിയന്‍ ജനത നല്‍കുന്ന വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ഫോണ്‍ നമ്പറുകളടക്കം പ്രസ്തുത കമ്പനികള്‍ ദുരുപയോഗം ചെയ്യുകയും സംശയാസ്പദമായ പല പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറുകയും ചെയ്യുന്നുണ്ട്. എന്നും അവര്‍ വിവരിച്ചു.
അവക്ക് വിലക്കേര്‍പ്പെടുത്താനുള്ള അധികാരം ഭരണകൂടത്തിനില്ലെന്നും പാര്‍ലമെന്റാണ് അതിന് തടയിടാനുള്ള നിയമം ഉണ്ടാക്കേണ്ടതെന്നും അത്തരം വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. അശ്ലീല സൈറ്റുകള്‍ തുറക്കുന്ന പ്രായപൂര്‍ത്തിയായവരെ സംബന്ധിച്ചടത്തോളം അവരുടെ മനസാക്ഷിയേക്കാള്‍ വലിയ അധികാര കേന്ദ്രം ഇല്ല. കുട്ടികള്‍ അത്തരം സൈറ്റുകളില്‍ എത്തിപ്പെടുന്നത് തടയലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്നും അവര്‍ പറഞ്ഞു.

Related Articles