Current Date

Search
Close this search box.
Search
Close this search box.

ഫുഖഹാഅ് വധം; ഹമാസ് പകരം വീട്ടുമെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍

ഖുദ്‌സ്: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം നേതാവ് മാസിന്‍ ഫുഖഹാഇന്റെ കൊലപാതകത്തിന് ഹമാസ് ശാന്തവും ആസൂത്രിതവുമായ വന്‍ ആക്രമണത്തിലൂടെ പകരം വീട്ടുമെന്ന് ഇസ്രേയല്‍ സുരക്ഷാ വൃത്തങ്ങള്‍ കരുതുന്നു. ഇസ്രയേല്‍ അതിന് കനത്ത വിലനല്‍കേണ്ടി വരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
”ഹമാസ് റോക്കറ്റ് അയച്ചു കൊണ്ട് ഇതിന് മറുപടി പറയില്ല. കാരണം, ഇസ്രയേലിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ തിരിച്ചടിക്ക് അത് കാരണമാകും. അതുകൊണ്ട് ശക്തമായ ഒരു ആക്രമണം നടത്താന്‍ വെസ്റ്റ്ബാങ്കില്‍ ഫുഖഹാഅ് രൂപീകരിച്ച ഏതെങ്കിലും സംഘത്തിന് അവര്‍ കല്‍പന നല്‍കും. അത് വെസ്റ്റ്ബാങ്കിലോ ഗ്രീന്‍ലൈനിനകത്തോ ആവാം.” എന്ന് ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ ചാനലായ ചാനല്‍-2 റിപോര്‍ട്ട് ചെയ്തു. സൈനിക വിഭാഗത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളില്‍ ഒരാളാണ് ഫുഖഹാഅ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലിലെ ‘ഹാരെറ്റ്‌സ്’ പത്രം വാദിച്ചിരുന്നു. 2002ല്‍ ഒമ്പത് ഇസ്രയേലികളുടെ മരണത്തിന് കാരണമായ ആക്രമണം ആസൂത്രണം ചെയ്തത് അദ്ദേഹമാണെന്നും പത്രം സൂചിപ്പിച്ചിരുന്നു.
ഫുഖഹാഇന്റെ കൊലപാതകത്തില്‍ ഇസ്രയേല്‍ പങ്ക് വളരെ വ്യക്തമാണെന്നും അതിനവര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫുഖഹാഅ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രേയല്‍ ഏറ്റെടുക്കാതിരിക്കുന്നത് നിലവില്‍ അവര്‍ അനുഭവിക്കുന്ന ദൗര്‍ബല്യത്തെയും ഒളിച്ചോടാനുള്ള ശ്രമത്തെയുമാണ് കുറിക്കുന്നത്. ഗസ്സക്ക് മേല്‍ പുതിയ സമവാക്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഇസ്രയേലിനെ ഒരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles