Current Date

Search
Close this search box.
Search
Close this search box.

ഫിലിപ്പൈന്‍സിലെ മോറോ ഗ്രൂപ്പുകള്‍ ഐ.എസിനെതിരെ പോരാടാന്‍ ഒന്നിക്കുന്നു

സാംബോങ്ക: ഫിലിപ്പൈന്‍സിലെ രണ്ട് പ്രധാന മുസ്‌ലിം വിപ്ലവ പാര്‍ട്ടികള്‍ ഐ.എസ് ഗ്രൂപ്പുകള്‍ക്കെതിരേ പോരാടാന്‍ ഒന്നിക്കുന്നു. ദക്ഷിണ ഫിലിപ്പൈന്‍സില്‍ ഐ.എസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകള്‍ക്കെതിരേ പോരാടാനാണ് ഫിലിപ്പൈനിലെ മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ടും മോറോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും സംയുക്ത ധാരണയിലെത്തിയത്. ദക്ഷിണ ഫിലിപ്പൈന്‍സിലെ മിന്ദനാവോ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കിയ തീവ്ര ഗ്രൂപ്പുകള്‍ക്കെതിരെയാണ് ഇരു സംഘവും ഒന്നിച്ച് പോരാടുക.

ഇരു സംഘങ്ങളും ഇതിനായുള്ള സംയുക്ത ഉടമ്പടിയില്‍ ഒപ്പു വച്ചു. പോരാട്ടത്തിന്റെ ഭാഗമായി മോറോ ഗ്രൂപ്പുകള്‍ മേഖലയില്‍ സംയുക്ത സൈനിക നടപടികളും വിവരകൈമാറ്റവും,സേനയെ വിന്യസിക്കുകയും ചെയ്യും. രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന സായുധ സംഘത്തെ തടയാനും ഇവര്‍ ചേര്‍ന്ന് ശ്രമിക്കും.

മോറോ ഗ്രൂപ്പുകള്‍ തമ്മില്‍ പൂര്‍ണമായും ഐക്യവും സഹകരണവും അടിസ്ഥാനപ്പെടുത്തിയാണ് കരാറിലൊപ്പിട്ടത്. മേഖലയെ പൂര്‍ണമായും തീവ്രവാദികളില്‍ നിന്നും മോചിപ്പിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു മോറോ ഗ്രൂപ്പുകളുടെയും വക്താക്കള്‍ അറിയിച്ചു.

 

Related Articles