Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക

യാമ്പു: ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ മുഴുവന്‍ മതേതരജനാധിപത്യ വിഭാഗങ്ങളും ഒറ്റക്കെട്ടായി നീങ്ങാന്‍ ആഹ്വാനം ചെയ്ത് യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ജനകീയ പ്രതിരോധം’ പരിപാടി ശ്രദ്ധേയമായി. യാമ്പു ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍, മത സാമൂഹിക  രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളുടെയും നിറഞ്ഞ സദസിന്റെയും പിന്തുണ ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ഷൈജു എം സൈനുദ്ധീന്‍ വിഷയാവതരണം നടത്തി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അപകടകരമായ ഒന്നാണ് ഫാസിസം എന്നത് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അസ്വസ്ഥരും വളരെയധികം അരക്ഷിതാവസ്ഥ അനുഭവിച്ചുകൊണ്ടി രിക്കുകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റമുണ്ടേവേണ്ടതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മത പ്രബോധനം മൗലികാവകാശം’ എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സലിം ഹമദാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭരണ ഘടന ഓരോ വ്യക്തിക്കും നല്‍കുന്ന മൗലികാവകാശമാണ് മതപ്രബോധന സ്വാതന്ത്ര്യമെന്നും നിരപരാധികളെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കാത്ത നടപടികള്‍ സമൂഹത്തില്‍വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്‌രി ചടങ്ങില്‍ മോഡറേറ്ററായി രുന്നു. ‘വേട്ടയാടപ്പെടുന്ന മുസ്‌ലിം സമൂഹം’ എന്ന വിഷയത്തില്‍ നാസര്‍ നടുവില്‍ (കെ.എം.സി.സി) പ്രസംഗിച്ചു. സംഘ് പരിവാറിന്റെ മുസ്‌ലിം വിരുദ്ധ അജണ്ടകളെ തിരിച്ചറിഞ് ജനാധിപത്യപരമായി വിചാരണ ചെയ്യാന്‍ യോജിച്ച പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് മൊയ്തീന്‍ കുട്ടി ഫൈസി (എസ്.കെ.ഐ.സി), ശങ്കര്‍ ഇളങ്കൂര്‍ (ഒ.ഐ.സി.സി), സലിം വേങ്ങര (തനിമ), അജോ ജോര്‍ജ് (നവോദയ), റഷീദ് എരുമേലി (ഐ.എഫ്.എഫ്), രാഹുല്‍ രാജ് (പ്രവാസി സാംസ്‌കാരിക വേദി), അബ്ദുല്‍ അസീസ് സുല്ലമി (ഇസ്‌ലാഹി സെന്റര്‍) എന്നിവര്‍ സംസാരിച്ചു. ഫാസിസത്തിനെതിരെയുള്ള നില പാടുകള്‍ ശക്തിപ്പെടുത്തി ഒരുമിച്ച് നിന്നുള്ള പോരാട്ടം സാധിക്കുന്ന അവസ്ഥക്ക് മാത്രമേ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ കഴിയൂവെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ചിന്താഗതിയുള്ള ആളുകളടക്കം ഫാസിസതിനെതിരെയുള്ള തങ്ങളുടെ പ്രതിരോധം എങ്ങനെയാണെന്ന് പുനപരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. ഫാസിസത്തിനെതിരെ മതേതര ജനാധിപത്യ വിഭാഗങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉണ്ടാവണമെന്നും ‘ജനകീയ പ്രതിരോധം’ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. അബൂബക്കര്‍ മേഴത്തൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഉബൈദ് കക്കോവ് നന്ദിയും പറഞ്ഞു. ബഷീര്‍ പൂളപ്പൊയില്‍, അബ്ദുല്‍ അസീസ് കാവുംപുറം, നിയാസ് പുത്തൂര്‍, അബ്ദുറഷീദ് വേങ്ങര, ഹര്‍ഷദ് പി.എന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles