Current Date

Search
Close this search box.
Search
Close this search box.

ഫാഷിസത്തെ ചെറുക്കാന്‍ ഭിന്നതകള്‍ മറക്കുക: എം.ഐ അബ്ദുല്‍ അസീസ്

 ശാന്തപുരം: ഫാഷിസം ശക്തി പ്രാപിക്കുന്ന കാലത്ത് ഭിന്നതകളെ മറന്ന് പ്രതിരോധം തീര്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. സാമൂഹിക ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന വര്‍ഗീയ വാദികള്‍ക്കെതിരെ ആദര്‍ശ ബലത്താല്‍ പോരാടണം. ജി.ഐ.ഒ കേരള സംഘടിപ്പിച്ച പ്രാദേശിക നേതൃ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസമായി ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്‌ലാമിയയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഡോ.അബ്ദുസ്സലാം വാണിയമ്പലം, ഹക്കിം നദ് വി , പി.എം.എ ഗഫൂര്‍, ശംസീര്‍ ഇബ്‌റാഹിം, ശഹീദ് റമദാന്‍, പി.വി.റഹ് മാബി, സമദ് കുന്നക്കാവ്, തസ്‌നീം എ.ആര്‍, കെ.കെ. റഹീന, സുഹൈല എം.കെ, പി. റുക്‌സാന, കെ.കെ സുഹ്‌റ,  പി.എം സാലിഹ്,  സുഹൈബ് സി.ടി തുടങ്ങിയവര്‍ വിവിധ സെക്ഷനുകളിലായി  സംസാരിച്ചു. ജില്ലകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  വ്യത്യസ്ത കലാ സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ ശ്രദ്ധേയമായി.  ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നാസിറ തയ്യില്‍ നന്ദിയും പറഞ്ഞു.

Related Articles