Current Date

Search
Close this search box.
Search
Close this search box.

ഫാഷിസം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി -മൗലാനാ ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി

പാലക്കാട് : രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസവും സ്രാമാജ്യത്വവുമാണെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വാര്‍ ഉമരി പറഞ്ഞു.’സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും’ എന്ന വിഷയത്തില്‍  ജമാഅത്തെ  ഇസ്ലാമി കേരള  പാലക്കാട് വെച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ജീവിക്കുവാനുള്ള സ്വാതന്ത്രമാണ് എറ്റവും വലിയ മനുഷ്യാവകാശം  ഏത് രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായി  ജീവിക്കുവാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകുടം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ദളിതുകള്‍ക്കും .ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരെ ഭീകരമായ സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ ഈ സമീപനത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ് ലാമി ശക്തമായി അപലപിക്കുന്നു. ഫലസ്തീനികള്‍ക്ക് സ്വന്തം മാതൃരാജ്യത്ത് സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്ന ക്രൂര സമീപനമാണ് ഇസ്‌റാഈലും അമേരിക്കയും സ്വീകരിക്കുന്നത് ജറൂസലമില്ലാത്ത ഫലസ്തീനി നെ സ്വപ്നം കാണുക പോലും സാധ്യമല്ല. തീര്‍ച്ചയായും ഫലസ്തീന്‍ സ്വാതന്ത്രനേടുക തന്നെ ചെയ്യും. ഏതു ജാതിയില്‍ പെട്ട മനുഷ്യനും  ഏതു രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായ) ജീവിക്കുവാനുള്ള അവകാശം നല്‍കലാണ് മനുഷ്യാവകാശം. ആണിനും പെണ്ണിനും ഒരു പോലെ ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന മതമാണ് ഇസ് ലാം സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഏറ്റവും പുരോഗമനപരമായ സമീപനം സ്വീകരിക്കുന്ന പ്രസ്ഥാന മാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ് ലാമി. ജന്മ മഹത്വത്തേയും സാമ്പത്തിക മഹത്വത്തേയും ഇസ്ലാം അംഗീകരിക്കുന്നില്ല.  സ്ത്രീകളുടെ അവകാശത്തേയും മനുഷ്യ സമത്വത്തേയും ഉയര്‍ത്തി പിടിക്കുന്ന  പ്രസ്ഥാനമാണ് ജമാഅത്തെ ഇസ് ലാമി എന്നു അദ്ദേഹം പറഞ്ഞു.

ദേശിയ ജനറല്‍ സെക്രട്ടറി  എഞ്ചിനീയര്‍ മുഹമ്മദ് സലീം, അസി. അമീരുമാരായ ടി ആരിഫലി, മൗലാനാ നുസ്‌റത് അലി, സംസ്ഥാന അസി. അമീര്‍ മുജീബ് റഹ്മാന്‍, യൂസഫ് ഉമരി, വി.എം. സാഫിര്‍,  ബഷീര്‍ വല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി സ്വാഗതവും, നൗഷാദ് മുഹിയുദ്ധീന്‍ നന്ദിയും പറഞ്ഞു.

 

Related Articles