Current Date

Search
Close this search box.
Search
Close this search box.

ഫാറൂഖ് കോളേജ്: എസ്.കെ.എസ്.എസ്.എഫ് ധര്‍മരക്ഷാ വലയം തീര്‍ത്തു

കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളജ് കവാടത്തിന് മുന്നില്‍ ധര്‍മരക്ഷാ വലയം തീര്‍ത്തു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കവാടത്തില്‍ കപട മതേതര നാട്യക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി.

പരിപാടി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ ദുഷ്പ്രചാരണത്തിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭ്യസ്ത വിദ്യരെന്ന് അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തെളിയിക്കാന്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ നടത്തുന്ന വിക്രിയകള്‍ പാഴ്വേലകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷനായി. വി.ആര്‍ അനൂപ്, സ്വാദിഖ് ഫൈസി താനൂര്‍,സത്താര്‍ പന്തലൂര്‍,ടി.പി സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Related Articles