Current Date

Search
Close this search box.
Search
Close this search box.

ഫല്ലൂജ; മൂന്ന് ദിവസം കൊണ്ട് മുപ്പതിനായിരം അഭയാര്‍ഥികള്‍

ദമസ്‌കസ്: ഇറാഖിലെ ഫല്ലൂജയില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 84,000 കവിഞ്ഞതായി ഐക്യരാഷ്ട്രസഭ റിപോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം മുപ്പതിനായിരം ആളുകളാണ് ഫല്ലൂജ വിട്ട് പോയത്. അഭയാര്‍ഥികളില്‍ ആയിരങ്ങങ്ങള്‍ മരണത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭയാര്‍ഥി താവളങ്ങൡ കടുത്ത അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും നിരവധി കുടുംബങ്ങള്‍ ടെന്റുകളില്ലാതെയാണ് അവിടെ കഴിയുന്നതെന്നും കൗണ്‍സില്‍ പ്രസ്താവന വ്യക്തമാക്കി. അന്തരീക്ഷോഷ്മാവ് 50 ഡിഗ്രി വരെയെത്തുന്ന കടുത്ത ചൂടിലും യാതൊരു മേല്‍ക്കൂരയുമില്ലാതെയാണ് ആളുകള്‍ അവിടെ കഴിയുന്നതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന ഫല്ലൂജയില്‍ ഇപ്പോഴും നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഭയ കേന്ദ്രം ലഭിക്കാതെ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നവരാണ് പലായനം ചെയ്തവരുടെ കൂട്ടത്തിലുള്ള ഗര്‍ഭിണികളും കുട്ടികളും പ്രായാധിക്യമുള്ളവരും വികലാംഗരുമെന്നും നോര്‍വീജിയന്‍ കൗണ്‍സില്‍ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles