Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണയുമായി ജപ്പാന്‍; എംബസി ജറൂസലേമിലേക്ക് മാറ്റില്ല

തെല്‍അവീവ്: അമേരിക്കക്കു പിന്നാലെ വിവിധ രാജ്യങ്ങള്‍ ഇസ്രായേല്‍ എംബസി തെല്‍അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുമ്പോള്‍ ഫലസ്തീന് പിന്തുണയുമായി ജപ്പാന്‍. തങ്ങളുടെ എംബസി ജറൂസലേമിലേക്ക് മാറ്റില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഫലസ്തീന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വഫ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റാമല്ലയില്‍ വച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ആബെ നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജപ്പാന്‍ എല്ലാ പിന്തുണയും നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ എന്ത് സംഭാവനകള്‍ നല്‍കാനും ജപ്പാന്‍ സന്നദ്ധമാണ്.

ഫലസ്തീന്‍ എന്ന രാജ്യത്തിന്റെ നിര്‍മാണത്തിനും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കെട്ടിട നിര്‍മാണത്തിനും എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യു.എന്നിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയാറാണെന്നും അന്താരാഷ്ട്ര തലത്തില്‍ എല്ലാവിധ സഹകരണങ്ങള്‍ക്കും തങ്ങള്‍ സന്നദ്ധമാണെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

 

Related Articles