Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ശൈഖുല്‍ ഖുര്‍റാഅ് സഈദ് മുല്‍ഹിസ് അന്തരിച്ചു

നാബുലുസ്: പ്രമുഖ പണ്ഡിതനും ഫലസ്തീന്‍ ശൈഖുല്‍ ഖുര്‍റാഉമായ (ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍) മുഹമ്മദ് സഈദ് മുല്‍ഹിസ് വെള്ളിയാഴ്ച്ച അന്തരിച്ചു. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലെ അഗ്രഗണ്യനും നാബുലുസ് നഗരത്തിലെ ഖുര്‍ആന്‍ റേഡിയോയുടെ സ്ഥാപകനുമായ ശൈഖ് മുല്‍ഹിസ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അദ്ദേഹം മരണപ്പെട്ടെന്നും വൈകുന്നേരം നാബുലുസിലെ ഹാജ് നംറ് മസ്ജിദില്‍ മൃതദേഹം മറമാടുമെന്നും അദ്ദേഹത്തിന്റെ മകന്‍ ഉസാമ പറഞ്ഞു.
നഗരത്തിലെ മസ്ജിദുകളില്‍ നിന്നും വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ പഠിച്ച മുല്‍ഹിസ് അവിടെ തന്നെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകനായി മാറി. ഖുര്‍ആനും ഖുര്‍ആന്‍ പാരായണ നിയമങ്ങളും പഠിപ്പിക്കാന്‍ ആരംഭിച്ചതിന് ശേഷം ഈജിപ്തിലെ മഹ്മൂദ് ഹുസരി പോലുള്ള പണ്ഡിതന്‍മാരുമായി അദ്ദേഹം നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്നു. 1950ല്‍ ‘രിസാലത്തുല്‍ ഫി അഹ്കാമി തജ്‌വീദില്‍ ഖുര്‍ആന്‍ അല രിവായത്തി ഹഫ്‌സ് ബിന്‍ സുലൈമാന്‍’ എന്ന പേരില്‍ അദ്ദേഹം രചിച്ച കുറിപ്പുകള്‍ ശൈഖ് ഹുസരിക്ക് അയച്ചു കൊടുത്തു. അതില്‍ ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം സ്വീകരിച്ച രീതി ശൈഖിനെ വളരെയധികം ആര്‍ഷിച്ചു. തുടര്‍ന്ന് അതിന്റെ ആദ്യ പതിപ്പ് 1953ല്‍ ഈജിപ്തില്‍ പ്രിന്റ് ചെയ്തു. പിന്നീട് 1958ല്‍ രണ്ടാം എഡിഷന്‍ ഖത്തറിലും മൂന്നാം എഡിഷന്‍ 1969ല്‍ സുഡാനിലും പ്രസാധനം ചെയ്യപ്പെട്ടു. പുസ്തകത്തിന്റെ പ്രസാധനം തുടരുകയും ഇന്ന് അത് പതിനെട്ടാം എഡിഷനില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു.

Related Articles