Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വിമോചനത്തിനുള്ള ശക്തി സംഭരിക്കുകയാണ് ഞങ്ങള്‍: സിന്‍വാര്‍

ഗസ്സ: ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് തന്റെ പ്രസ്ഥാനം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഗസ്സയിലെ ഹമാസ് അധ്യക്ഷന്‍ യഹ്‌യ സിന്‍വാര്‍. ഹമാസിന്റെ സൈനിക വിഭാഗത്തിന് ഏറ്റവും വലിയ പിന്തുണ ഇറാനാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഗസ്സയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമിന് ആയുധവും പണവും പരിശീലവും നല്‍കി ഇറാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാന്റെ ഹമാസിനുള്ള പിന്തുണ നയതന്ത്രപരമാണ്. ഇറാനുമായുള്ള ബന്ധം, വിശിഷ്യാ ഹമാസ് സംഘം ഇറാന്‍ സന്ദര്‍ശിച്ചതിന് ശേഷം വളരെ മികച്ച നിലയിലാണുള്ളത്. നിത്യവും ഞങ്ങള്‍ റോക്കറ്റുകള്‍ നിര്‍മിക്കുകയും സൈനിക പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ രാപകല്‍ പണിയെടുക്കുന്നുണ്ട്. ഹമാസ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. സാധ്യമാകുന്നതും യുദ്ധം ഒഴിവാക്കി ജനതക്ക് ആശ്വാസം നല്‍കാനാണ് ഹമാസ് ശ്രമിക്കുന്നത്. എന്ന് സിന്‍വാര്‍ വിവരിച്ചു.
തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുമായും ഹമാസിന് വളരെ നല്ല ബന്ധം തന്നെയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തകര്‍ന്നു വീഴാതെ നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളും സഹായങ്ങളും സമര്‍പിച്ചവരാണ് അവരെന്നും അദ്ദേഹം അനുസ്മരിച്ചു. അതേസമയം ഈജിപ്തുമായുള്ള ബന്ധത്തിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഹമാസ് നേതാവ് സൂചിപ്പിച്ചു. ഫലസ്തീന്‍ ദേശീയ ഐക്യത്തിനുള്ള സന്നദ്ധതയും സംസാരത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്രയേല്‍ ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിന് നേരത്തെ ഹമാസ് മുന്നോട്ടു വെച്ച വ്യവസ്ഥയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2011ല്‍ ഇസ്രയേല്‍ സൈനികനായ ശാലീതിനെ മോചിപ്പിച്ച ഇടപാടിലൂടെ മോചിതരാവുകയും വീണ്ടും ഇസ്രയേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത 54 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നതാണ് പ്രസ്തുത വ്യവസ്ഥ.

Related Articles