Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ മന്ത്രി ഇസ്രായേലുമായി നടത്തിയ ചര്‍ച്ചയെ ഹമാസ് അപലപിച്ചു

ജറൂസലം: ഫലസ്തീന്‍ തൊഴില്‍ മന്ത്രി ഇസ്രായേല്‍ തൊഴില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ ഹമാസ് അപലപിച്ചു. ചൊവ്വാഴ്ച ജറൂസലേമില്‍ വച്ചാണ് ഫലസ്തീന്‍ തൊഴില്‍ മന്ത്രി മഅ്മൂന്‍ അബൂ ഷഹ്‌ല ഇസ്രായേല്‍ തൊഴില്‍ മന്ത്രിയായ ഹൈം കാറ്റ്‌സുമായാണ് ചര്‍ച്ച നടത്തിയത്.

‘ജറൂസലേമിന്റെ ഹൃദയത്തില്‍ വച്ചാണ് അവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇത് ഫലസ്തീന്‍ ജനങ്ങളെ പ്രകോപിതരാക്കുന്നതാണ്. ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതികരിക്കുന്ന ഫലസ്തീന്‍ ജനതയുടെ ത്യാഗങ്ങളെ അവഗണക്കുകയും വിസ്മരിക്കുകയും ചെയ്യരുതെന്നും’ ഹമാസ് വക്താവ് അല്‍ ഖാന്‍വ പറഞ്ഞു. ഫലസ്തീന്റെ ദേശീയ അഭിപ്രായ സമന്വയത്തെ തകര്‍ക്കുന്നതാണെന്നും ഹമാസ് ആരോപിച്ചു.

ഇസ്രായേല്‍ അധിനിവേശവുമായി ഫലസ്തീന് യാതൊരു വിധത്തിലുള്ള ബന്ധവും ആശയവിനിമയവും വച്ചുപുലര്‍ത്തരുതെന്നും അവ വിഛേദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച ഫലസ്തീന്‍ തൊഴില്‍ മന്ത്രിയാണ് കൂടിക്കാഴ്ച നടത്തിയ കാര്യം പുറത്തുവിട്ടത്. ജര്‍മനിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ചര്‍ച്ചയെന്നും ഇരു രാജ്യത്തെയും ബെര്‍ലിന്‍ അംബാസിഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും മഅ്മൂന്‍ അബൂ ഷഹ്‌ല അറിയിച്ചു.

 

Related Articles