Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ബാലനെ മനുഷ്യകവചമാക്കുന്ന ഇസ്രായേല്‍ സൈനികരുടെ ദൃശ്യം പുറത്ത്

വെസ്റ്റ്ബാങ്ക്: ഏഴ് വയസ്സുകാരനായ ഫലസ്തീന്‍ ബാലനെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഇസ്രായേല്‍ സൈനികരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച്ച കഫര്‍ ഖദൂമില്‍ നടന്ന ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ സൈനികര്‍ ഫലസ്തീന്‍ ബാലനെ മനുഷ്യകവചമാക്കി ഉപയോഗിച്ചത്. ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബേത്ത്‌സലേമാണ് വീഡിയോ പുറത്തുവിട്ടത്. മുഅ്മിന്‍ മുറാദ് മഹ്മൂദ് ശത്‌വി എന്ന ഫലസ്തീന്‍ ബാലനെയാണ് ഇസ്രായേല്‍ സൈനികര്‍ പിടികൂടി സുരക്ഷക്ക് വേണ്ടി സൈനികരുടെ മുന്നില്‍ നിര്‍ത്തിയത്. കഫര്‍ ഖദൂമില്‍ താമസിക്കുന്നവരും മറ്റു ഇസ്രായേലി സാമൂഹിക പ്രവര്‍ത്തകരും ഗ്രാമത്തിലെ വടക്കുഭാഗത്തുള്ള ഇസ്രായേലി ചെക്‌പോയിന്റ് ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നയിച്ചു പോകുന്നതിനിടെയാണ് സംഭവം. അനധികൃത കെദുമിം കുടിയേറ്റ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി 2003-ല്‍ ചെക്‌പോസ്റ്റ് നിര്‍മിച്ച് റോഡ് ബ്ലോക്കാക്കിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. മുമ്പ് നാബുലസിലേക്കെത്താന്‍ 15 മിനുറ്റ് മാത്രമാണെടുത്തിരുന്നത്. ഇപ്പോള്‍ 40 മിനുട്ടിലധികം സമയം വേണം നാബുലസിലേക്കെത്താന്‍.

Related Articles