Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഫലസ്തീനികളുടേത് : ടി.ആരിഫലി

കണ്ണൂര്‍ : തെല്‍അവീവില്‍ നിന്നും ഇസ്രായേല്‍ തലസ്ഥാനം ജറൂസലേമിലേക്ക് മാറ്റാനുള്ള ആഹ്വാനത്തിലൂടെ ട്രംപിന്റെ വംശവെറിയുടെ മുഖമാണ് കൂടുതല്‍ പ്രകടമായിരിക്കുന്നതെന്നും ഫലസ്തീന്‍ എക്കാലത്തും ഫലസ്തീനികളുടേത് മാത്രമാണെന്നും ഇസ്രായേല്‍ രാജ്യം സ്ഥാപിതമായത് മുതല്‍ ഗസ്സയിലും വെസ്റ്റ്ബങ്കിലും അവര്‍ ചിന്തിയ ഫലസ്തീനികളുടെ ചോരയ്ക്ക് കൈയും കണക്കുമില്ലന്നും, ചോരക്കൊതിയന്‍ ഇസ്രായേലിനെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ട്രീപ് ഒറ്റപ്പെട്ടിരിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റി നൂറുന്‍ അലാ നൂര്‍ എന്ന തലക്കെട്ടില്‍ നടത്തിയ ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല പ്രസിഡന്റ്
യു.പി സിദ്ദീഖ് മാസ്റ്റര്‍ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.കലൂര്‍ ദഅവ ജുമുഅ  മസ്ജിദ് ഖത്വീബ് ബഷീര്‍ മുഹ്യുദ്ധീന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ്,
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല വനിതാ വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിദ,ജി.ഐ.ഒ  കണ്ണൂര്‍ ജില്ല പ്രസിഡന്റ്   ആരിഫ മെഹബൂബ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ടകഛ സംസ്ഥാന സെക്രട്ടറി അജ്മല്‍ കാരക്കുന്ന് ഖുര്‍ആന്‍ പാരായണ ഫൈനല്‍  മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും സമാപന പ്രഭാഷണവും നിര്‍വ്വഹിച്ചു. ടകഛ കണ്ണൂര്‍ ജില്ല പ്രസിഡന്റ്  ശബീര്‍ എടക്കാട് സ്വാഗതവും ടകഛ കണ്ണൂര്‍ ജില്ല സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. ഫാസില്‍ അബ്ദു, മുഹ്‌സിന്‍ ഇരിക്കൂര്‍, ജവാദ് അമീര്‍, അലി മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖുര്‍ആന്‍ ക്വിസ് മെഗാ ഫൈനല്‍ മത്സരത്തിന്റെ വിജയികളായി  യൂനുസ് മുഹമ്മദ്,
ഇസാം ടി. എം, ശൈമ മുഹമ്മദ് എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഖുര്‍ആന്‍ പാരായണ മെഗാ ഫൈനല്‍ മത്സരത്തിന്റെ വിജയികളായി  മുഹമ്മദ് ബിന്‍ തൗസീന്‍ (ഐനുല്‍ മആരിഫ്) മുഹമ്മദ് ഫര്‍ഹാന്‍ റഫീഖ് ( താഴതെരു),  മുഹമ്മദ് ഇല്യാസ് (ഐനുല്‍ മആരിഫ്) എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 

 

Related Articles