Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും: ഹമാസ്

ഗസ്സ: അധിനിവേശ ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഹമാസ് വ്യക്തമാക്കി. തടവുകാരുടെ കൈമാറ്റം നീട്ടികൊണ്ടു പോകുന്നതിനെ സംഘടന ശക്തമായി അപലപിക്കുകയും ചെയ്തു. ‘ഷാലിത് മോചനകരാറി’ന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹമാസ് പ്രസ്താവനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധിനിവേശകര്‍ അവരുടെ ബന്ദിയാക്കപ്പെട്ട സൈനികരുടെ മോചനത്തിന് വിലയൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഹമാസ് വാഗ്ദാനം ചെയ്തു. ഗസ്സയില്‍ നിന്നും ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ സൈനികരുടെ മോചനത്തിന് കരാറുണ്ടാക്കുന്ന് നീട്ടികൊണ്ടു പോകുന്ന ഇസ്രയേല്‍ നടപടി സമയം പാഴാക്കലല്ലാതെ മറ്റൊരു ഫലവും ചെയ്യില്ലെന്നും പ്രസ്താവന പറഞ്ഞു.

Related Articles