Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരന്റെ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഇസ്രയേല്‍ കോടതി നീട്ടിവെച്ചു

തെല്‍അവീവ്: ഇസ്രയേല്‍ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരന്‍ ബിലാല്‍ കായിദിന്റെ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഇസ്രയേല്‍ കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തടവുകാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അസ്ഖലാനിലെ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിക്കുന്നതിന് വേണ്ടി തീരുമാനമെടുക്കുന്നത് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. അത് സംബന്ധിച്ച് ഇന്റലിജന്‍സിനും കോടതിക്കും ഇടയില്‍ രഹസ്യമായ ചര്‍ച്ചകളും നടന്നിരുന്നു എന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
അതേസമയം 69 ദിവസമായി ആഹാരം ഉപേക്ഷിച്ച് നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ തടവുകാരന്‍ കായിദിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ക്രിയാത്മകമായ ഇടപെടല്‍ നടത്താത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ റാമല്ലയിലെ ഐക്യരാഷ്ട്രസഭ ഓഫീസ് ഉപരോധിച്ചിരുന്നു. അതിലൂടെ ഐക്യരാഷ്ട്രസഭ അതിന്റെ തന്നെ ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ് ചെയ്തിരിക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു.
കായിദിന്റെ മേല്‍ നേരത്തെയുണ്ടായിരുന്ന 15 വര്‍ഷത്തെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയായ ഉടനെ ഇസ്രയേല്‍ അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലേക്ക് മാറ്റുകയായിരുന്നു.

Related Articles