Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ജനത അവരുടെ വിശ്വാസം കൊണ്ട് അമ്പരപ്പിക്കുകയാണ്: ഖറദാവി

ദോഹ: ഫലസ്തീന്‍ അവിടത്തെ പുരുഷന്‍മാരുടെയും സ്ത്രീകളുടെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ഏറ്റവും കൂടുതല്‍ കാലം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ ഫലസ്തീന്‍ വനിത എന്ന വിശേഷണത്തിനര്‍ഹയായ ലീന അല്‍ജര്‍ബൂനിക്ക് അഭിവാദ്യമര്‍പിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ അവര്‍ കഴിഞ്ഞ ദിവസമാണ് (2017 ഏപ്രില്‍ 16) മോചിപ്പിക്കപ്പെട്ടത്. 2002 എപ്രില്‍ 18നാണ് ജര്‍ബൂനിയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. അധിനിവേശകര്‍ക്കെതിരെ ചാവേര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി, അല്‍ജിഹാദുല്‍ ഇസ്‌ലാമി എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ എന്നാരോപിച്ച് 17 വര്‍ഷം തടവായിരുന്നു അവര്‍ക്കെതിരെ വിധിച്ചിരുന്നത്.
ഏകാന്തതടവ് അടക്കം അനുഭവിച്ച ജര്‍ബൂനി ജയിലില്‍ വെച്ച് പലതരം ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. വിവിധ ശാരീരിക പ്രയാസങ്ങള്‍ നേരിട്ടിരുന്ന അവര്‍ക്ക് അധിനിവേശ ഭരണകൂടം ചികിത്സ നിഷേധിക്കുകയും ചെയ്തിരുന്നു. വനിതാ തടവുകാര്‍ക്കുള്ള ‘ഹശാറോണ്‍’ തടവറയിലും അവര്‍ തന്റെ സമരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഫലസ്തീന്‍ തടവുകാരികളുടെ വക്താവും ശബ്ദവുമായി മാറിയ അവര്‍ തടവുകാരികളെ തയ്യല്‍, എംബ്രോയ്ഡറി, തജ്‌വീദ്, തഫ്‌സീര്‍ എന്നിവ പഠിപ്പിക്കുന്നതിനൊപ്പം ഹീബ്രു ഭാഷ പഠിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിച്ചു.

Related Articles