Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍-ഇസ്രായേല്‍: ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ സമാധാനം കൈവരൂവെന്ന് യു.എന്‍

വാഷിങ്ടണ്‍: ഫലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള പോംവഴി ദ്വിരാഷ്ട്ര പരിഹാരം മാത്രമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്.
മേഖലയില്‍ സുസ്ഥിരതയും സമാധാനവും അഭിവൃദ്ധിയും വികസനവും നടപ്പിലാക്കണമെങ്കില്‍ ഇതു മാത്രമേ പരിഹാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന ഫലസ്തീനികളുടെ അവകാശങ്ങളെ സംബന്ധിച്ച കമ്മിറ്റിയുടെ ഒരു മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനികളുടെ സാധുതയുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുന്നതിനും ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുന്ന സംഘത്തെ ഗട്ടര്‍ അഭിനന്ദിച്ചു.

‘ജറൂസലം ആസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രവും ഇസ്രായേല്‍ രാഷ്ട്രവും പുലര്‍ന്നു കാണാനാണ് എനിക്ക് ആഗ്രഹമെന്ന് ഞാന്‍ എല്ലാഴ്‌പ്പോഴും പറയാറുണ്ട്. ഇസ്രായേലുകളുടെയും ഫലസ്തീനികളുടെയും ദേശീയ,ചരിത്ര,ജനാധിപത്യ അഭിലാഷങ്ങളെ തിരിച്ചറിയാതെ എടുക്കുന്ന തീരുമാനങ്ങള്‍ അനുയോജ്യമല്ല’ അദ്ദേഹം പറഞ്ഞു.

1967 മുതല്‍ കിഴക്കന്‍ ജറൂസലം ഇസ്രായേല്‍ കൈയേറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ തര്‍ക്കങ്ങളുടെ പ്രധാന കേന്ദ്രം ജറൂസലം ആണ്. സ്വതന്ത്ര ഫലസ്തീന്റെ ഭാവി തലസ്ഥാനമായിട്ടാണ് ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലേമിനെ കാണുന്നത്. കഴിഞ്ഞ ഡിസംബര്‍ ആറിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ മേഖല വീണ്ടും സംഘര്‍ഷത്തിലേക്കും നീങ്ങുകയും വിഷയം അന്താരാഷ്ട്ര ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

 

 

Related Articles