Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അനൈക്യത്തിന്റെ പ്രഥമ ഗുണഭോക്താവ് ഇസ്രയേല്‍: ഹമാസ്

ഗസ്സ: ഫലസ്തീന്‍ അനൈക്യത്തിന്റെ പ്രഥമ ഗുണഭോക്താവ് ഇസ്രയേലാണെന്ന് ഹമാസ്. വിയോജിപ്പിന്റെ ഘടകങ്ങളെ പോഷിപ്പിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത് കാരണം അവരാണ് അതിന്റെ പ്രഥമ ഗുണഭോക്താക്കള്‍ എന്ന് ഫലസ്തീന്‍ അനുരഞ്ജനം അംഗീകരിക്കുന്നതിന് ഇസ്രയേല്‍ മുന്നോട്ടു വെച്ച വ്യവസ്ഥകളോട് പ്രതികരിച്ചു കൊണ്ട് ഹമാസ് വക്താവാ ഹാസിം ഖാസിം പറഞ്ഞു.
ഇസ്രയേലിന്റെ പ്രസ്താവനകള്‍ക്കുള്ള ഏറ്റവും ഉചിതമായ ഫലസ്തീന്‍ ജനത അനുരഞ്ജനത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങലും ചര്‍ച്ചകള്‍ തുടരുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കലുമാണ്. ഇസ്രയേല്‍ അധിനിവേശത്തെ നേരിടുന്നതിനുള്ള ഒരു രാഷ്ട്രീയ പദ്ധതി ഫലസ്തീന്‍ ജനതക്ക് ആവശ്യമാണ്. ഹമാസിന്റെ ആയുധം ന്യായവും ശുദ്ധവുമായ ആയുധമാണ്. ഇസ്രയേലിനെ നേരിടുന്നതിനുള്ള ശക്തിസംഭരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമാസ് തുടരും. എന്നും ഖാസിം വ്യക്തമാക്കി.
ഇസ്രയേലിനെ അംഗീകരിക്കുക, ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം പിരിച്ചുവിടുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നീ ഉപാധികളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഫലസ്തീനികള്‍ക്ക് മുമ്പില്‍ വെച്ചത്. നാല് വര്‍ഷത്തിന് ശേഷം ഫലസ്തീന്‍ ഭരണകൂടം കഴിഞ്ഞ ദിവസം ഗസ്സയില്‍ യോഗം ചേര്‍ന്നിരുന്നു. അതോടൊപ്പം തന്നെ ഗസ്സയുടെ ഭരണം ഫലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കുകയും ചെയ്തു.

Related Articles