Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അനുരഞ്ജനം അറബ് മുസ്‌ലിം മനസ്സുകള്‍ക്ക് കുളിരേകുന്നു: സല്‍മാന്‍ രാജാവ്

റിയാദ്: ഹമാസും ഫതഹും വ്യാഴാഴ്ച്ച ഒപ്പുവെച്ച ഫലസ്തീന്‍ അനുരഞ്ജന കരാര്‍ അറബ് മുസ്‌ലിം മനസ്സുകള്‍ക്ക് കുളിരേകുന്ന ഒന്നാണന്ന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. ഫലസ്തീനികള്‍ക്കിടയിലെ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ നേട്ടത്തില്‍ അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്റിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഫലസ്തീന്‍ ഭരണകൂടത്തിന് അതിന് കീഴിലുള്ള പൗരന്‍മാരെ സേവിക്കാനുള്ള അടിസ്ഥാന മാര്‍ഗമാണ് ഐക്യമെന്നും സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.
ഈ നേട്ടം കൈവരിക്കുന്നതില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും അദ്ദേഹത്തിന്റെ രാഷ്ട്രവും നിര്‍വഹിച്ചിട്ടുള്ള പങ്കിനെയും സൗദി രാജാവ് പ്രത്യേകം പ്രശംസിച്ചു. അഭിനന്ദനമറിയിച്ച സൗദി രാജാവിന് അബ്ബാസ് നന്ദിയറിയിക്കുകയും ഫലസ്തീന്‍ ജനതക്ക് സൗദി ഭരണകൂടം നല്‍കിവരുന്ന പിന്തുണയുടെ പേരില്‍ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തു.

Related Articles