Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ അവകാശങ്ങളെ പിന്തുണച്ച് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍

ജനീവ: ഫലസ്തീന്റെ അവകാശങ്ങളെ പിന്തുണച്ച് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐ.പി.യു) പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന ഐ.പി.യുവിന്റെ 138ാമത് സെഷനിലാണ് ഫലസ്തീനെ പിന്തുണച്ചും ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരെയും പ്രമേയം അവതരിപ്പിച്ചത്. ഫലസ്തീന്‍,കുവൈത്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. 176 രാജ്യങ്ങളിലെ ദേശീയ നിയമനിര്‍മ്മാണ സഭകളിലെ പ്രതിനിധികളാണ് ഫോറത്തില്‍ പങ്കെടുത്തത്. അതേസമയം, ഇറാനെതിരെ ഇസ്രായേല്‍ അവതരിപ്പിച്ച പ്രമേയം പാസായില്ല.

ഐ.പി.യുവില്‍ ഫലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമം വിജയിച്ചെന്നും ഇസ്രായേലിന്റെ ശ്രമത്തെ എതിര്‍ത്തെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി പാര്‍ലമെന്റ് അഗംങ്ങള്‍ പ്രമേയം പാസാക്കാനായി നന്നായി പരിശ്രമിച്ചിരുന്നെന്നും ഇതിനായി അര്‍ജന്റീന,ഫ്രാന്‍സ്,റഷ്യ,മെക്‌സികോ,കാനഡ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Related Articles