Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ ബ്രിക്‌സ് ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തണമെന്ന് സൗത്ത് ആഫ്രിക്ക

കേപ്ടൗണ്‍: വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഫലസ്തീനെ കൂടി പങ്കെടുപ്പിക്കണമെന്ന് സൗത്ത് ആഫ്രിക്കയിലെ മന്ത്രിസഭാംഗം ആവശ്യപ്പെട്ടു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബ്രിക്‌സ് അംഗ രാജ്യങ്ങളുടെ യോഗത്തില്‍ ഫലസ്തീനിനും അവസരം നല്‍കണമെന്നാണ് സൗത്ത് ആഫ്രിക്കയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ നലേദി പാണ്ഡര്‍ പറഞ്ഞത്.

ഇസ്രായേലിന്റെ വര്‍ണ്ണവിവേചനത്തിനെതിരെ ബുധനാഴ്ച കേപ്ടൗണ്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ പ്രചാരണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രസീല്‍,റഷ്യ,ഇന്ത്യ,ചൈന,സൗത്ത് ആഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളാണ് നിലവില്‍ ബ്രിക്‌സ് അംഗരാജ്യങ്ങള്‍. ലോക ജനസംഖ്യയിലെ 41 ശതമാനത്തെ ഈ രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നുണ്ട്. ഈ വര്‍ഷം സൗത്ത് ആഫ്രിക്കയാണ് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

ആഫ്രിക്കന്‍ സര്‍ക്കാരും ആഫ്രിക്കന്‍ ദേശീയ കോണ്‍ഗ്രസും ഫലസ്തീന്‍ ജനതയോട് എല്ലാ അര്‍ത്ഥത്തിലും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും നിശ്ചയദാര്‍ഢ്യങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര സമരങ്ങള്‍ക്ക് ആഫ്രിക്ക എന്നും പിന്തുണ നല്‍കും. അന്താരാഷ്ട്ര സമൂഹവും ഈ മാതൃക സ്വീകരിക്കണം. വര്‍ണ്ണവിവേചനത്തിനെതിരെ സൗത്ത് ആഫ്രിക്കയില്‍ രൂപീകരിച്ച പ്രസ്ഥാനത്തിന് എല്ലാവരും ഐക്യദാര്‍ഢ്യവും പിന്തുണയും നല്‍കണമെന്നും നലേദി പാണ്ഡര്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles