Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ചരിത്ര പ്രാധാന അക്കാ നഗരം ജൂതവല്‍കരണ ഭീതിയില്‍

വെസ്റ്റ്ബാങ്ക്: ചരിത്ര പ്രാധാന്യമുള്ള ഫലസ്തീന്‍ നഗരമായ അക്കാ (ഏക്കര്‍) നഗരത്തിലെ ചില പ്രദേശങ്ങള്‍ ജൂതവല്‍കര ഭീതിയിലാണെന്ന് റിപോര്‍ട്ട്. അവിടെ നിന്നും അറബികളെ കുടിയൊഴിപ്പിച്ച് ജൂതവല്‍കരിക്കാനുള്ള പദ്ധതികളാണ് ഇസ്രേയല്‍ നടത്തുന്നത്. നിരവധി ജൂത നിക്ഷേപകര്‍ അവിടെയുള്ള പ്രദേശങ്ങള്‍ ഉടമപ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകള്‍ ജൂതനിക്ഷേപകര്‍ വാങ്ങിയിട്ടുണ്ട്. ഫലസ്തീനികളില്‍ നിന്നും ഇസ്രയേല്‍ കൈവശപ്പെടുത്തിയ വീടുകള്‍ വാങ്ങുന്നതിനായി ‘ഓള്‍ഡ് ഏക്കര്‍ ഡവലപ്‌മെന്റ് കമ്പനി’ പ്രദേശച്ച് ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണെന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിക്കുന്നു.
നഗരം വിട്ടുപോയ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ ഇസ്രയേല്‍ ഭരണകൂടം തങ്ങളുടേതാക്കി വെക്കുകയാണ് അവിടെ ചെയ്യുന്നത്. അറ്റകുറ്റപണികള്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്ക് നഗരത്തിന് പുറത്ത് പുതിയ വീട് വാഗ്ദാനം ചെയ്തും ഇസ്രയേല്‍ അവ തങ്ങളുടേതാക്കി മാറ്റുന്നു. പ്രസ്തുത വീടുകള്‍ വില്‍പനക്ക് വെച്ചുകൊണ്ടുള്ള ടെന്‍ഡര്‍ നല്‍കി അക്കായിലെ ഫലസ്തീനികള്‍ക്ക് അത് ഉടമപ്പെടുത്താനുള്ള അവസരം ഇസ്രയേല്‍ എന്തുകൊണ്ട് ഒരുക്കുന്നില്ലെന്ന് ഇസ്രയേല്‍ നെസറ്റിലെ (പാര്‍ലമെന്റ്) അറബ് വംശജനായ മുന്‍ എം.പി. അബ്ബാസ് സകൂര്‍ ചോദിച്ചു. പ്രദേശം ജൂതവല്‍കരിക്കാതിരിക്കാന്‍ അറബ് സമ്പന്നര്‍ ആ വീടുകള്‍ വാങ്ങാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles