Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ കുട്ടികളെ കൊല്ലുന്നത് ഭീകരതയല്ല: ഈജിപ്ത് വിദേശകാര്യ മന്ത്രി

കെയ്‌റോ: നിരവധി ഫലസ്തീനികളായ കുട്ടികളെ കൊലപ്പെടുത്തി കൊണ്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കാന്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി വിസമ്മതിച്ചു. ഇസ്രയേലിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിന് ഖണ്ഡിതമായ തെളിവുകളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ സുരക്ഷിതത്വവും നിര്‍ഭയത്വവുമാണ് അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഘടകം. കാരണം അതിന്റെ കാഴ്ച്ചപ്പാടില്‍ സമൂഹം സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഭൂപ്രദേശത്തിന് മേലുള്ള ആധിപത്യവും അതിലേക്കുള്ള വഴികളുടെ നിയന്ത്രണവും അതിനെ പരിരക്ഷിക്കുന്നതില്‍ പങ്കുവഹിക്കുമെന്നാണത് വിശ്വസിക്കുന്നത്. എന്ന് ശുക്‌രി വിശദമാക്കി. ഭീകരതക്ക് അന്താരാഷ്ട്ര തലത്തില്‍ കൃത്യമായ ഒരു നിര്‍വചനമില്ലാത്തതിനാല്‍ ഫലസ്തീനികളായ കുട്ടികളെ കൊലപ്പെടുത്തുന്ന ഇസ്രയേല്‍ പ്രവര്‍ത്തനങ്ങളെ ഭീകരതയായി കാണാനാവില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഈജിപ്ത് മന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ വൃത്തത്തിനകത്ത് നിന്നു കൊണ്ട് സൈനിക പ്രവര്‍ത്തനങ്ങളെ നിയമസാധുതയില്ലാത്തതും അന്താരാഷ്ട്ര പിന്തുണയില്ലാത്തതെന്നും വിശേഷിപ്പിക്കാം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയെന്ന ഐക്യരാഷ്ട്രസഭാ ഉടമ്പടികള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനമായിട്ടും അതിനെ വിലയിരുത്താം. എന്നാല്‍ അതിനെ ഭീകരതയെന്ന് വിശേഷിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ജൂലൈ 11ന് സാമിഹ് ശുക്‌രി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. 2007ന് ശേഷം ആദ്യമായിട്ടാണ് ഒരു മുതിര്‍ന്ന ഈജിപ്ത് നേതാവ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. 2014ല്‍ സീസി ഈജിപ്തിന്റെ പ്രസിഡന്റായതിന് ശേഷം ഈജിപ്ത് – ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

Related Articles