Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ 69-ാം നക്ബ ദിനം ആചരിച്ചു

വെസ്റ്റ്ബാങ്ക്: 1948ലെ കൂട്ടകുടിയിറക്കലിന്റെ ഓര്‍മകള്‍ പുതുക്കി ഫലസ്തീനികള്‍ 69ാം നക്ബ ദിനം ആചരിച്ചു. നക്ബ ദിനത്തോടനുബന്ധിച്ച് റാമല്ലയില്‍ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ഖബറിനരികില്‍ നിന്നും നിരാഹാരത്തില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധ ക്യാമ്പിലേക്ക് പുറപ്പെട്ട റാലി അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ നടത്തിയ ശ്രമത്തില്‍ എട്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. അതിനെ തുടര്‍ന്ന് യുവാക്കള്‍ ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിക്കുകയും കല്ലുകളും ഒഴിഞ്ഞ കുപ്പികളും സൈനികര്‍ക്ക് നേരെ എറിയുകയും ചെയ്തു.
നക്ബ ദിനത്തോടനുബന്ധിച്ച് വെസ്റ്റ്ബാങ്കിലും പ്രത്യേക പരിപാടികളും റാലികളും നടന്നു. 1948ല്‍ തങ്ങള്‍ കുടിയിറക്കപ്പെട്ട മണ്ണിലേക്കുള്ള മടക്കത്തിന്റെ പ്രതീകമായ താക്കോലിന്റെ രൂപങ്ങളും പ്ലക്കാര്‍ഡുകളും ഫലസ്തീന്‍ പതാകകളും വീശിയാണ് റാലികള്‍ നടന്നത്. കഴിഞ്ഞ 69 വര്‍ഷം അധിനിവേശകര്‍ക്ക് ഫലസ്തീനികളെ കൊല്ലാനും അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടുണ്ടെങ്കിലും മടങ്ങാനും ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് നക്ബ ദിനാചരണത്തിന്റെ കോഡിനേറ്റര്‍ മുഹമ്മദ് അല്‍യാന്‍ പറഞ്ഞു.
ഗസ്സയിലും വിപുലമായ രീതിയില്‍ നക്ബ ദിനാചരണ പരിപാടികള്‍ നടന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധ കാമ്പില്‍ നിന്നും പുറപ്പെട്ട് ഐക്യരാഷ്ട്രസഭാ ഓഫീസിനടത്തും സമാപിച്ച റാലിയായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടി. മുഴുവന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളും അതില്‍ പങ്കാളികളായെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles