Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ നട്ട ഒലീവ് മരങ്ങള്‍ ഇസ്രായേല്‍ നശിപ്പിച്ചു

ജറൂസലേം: ജോര്‍ദാന്‍ വാലിയില്‍ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ നട്ടുവളര്‍ത്തിയ ഒലീവ് മരങ്ങള്‍ ഇസ്രായേല്‍ സൈന്യം നശിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇസ്രായേലിന്റെ കുടിയേറ്റ സൈന്യം ഫലസ്തീനികളുടെ നൂറുകണക്കിന് ഒലീവ് മരങ്ങള്‍ വെട്ടിനശിപ്പിച്ചത്.

ഫലസ്തീന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ജോര്‍ദാന്‍ വാലിക്കു സമീപം ബര്‍ദലയില്‍ കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ സൈന്യം മരങ്ങള്‍ വേരോടെ പിഴുതെറിഞ്ഞതും വെട്ടി നശിപ്പിച്ചതും.

‘നേരത്തെ ഇസ്രായേല്‍ സൈന്യം നശിപ്പിച്ച മരങ്ങള്‍ക്കു പകരം നട്ട ഒലീവ് വൃക്ഷത്തിന്റെ തൈകളാണ് ഇപ്പോള്‍ വീണ്ടും സൈന്യം നശിപ്പിച്ചിരിക്കുന്നത്’. ബത്‌സലേമിലെ മനുഷ്യാവകാശ പ്രവര്‍കനായ അറഫ് ദറഗ്‌മെഹ് പറഞ്ഞു.

 

Related Articles