Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ട്രംപിന്റെ നിര്‍ദേശം അനുസരിക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക: സൗദി രാജകുമാരന്‍

റിയാദ്: ഫലസ്തീനികളെയും ഫലസ്തീന്‍ നേതൃത്വത്തെയും വിമര്‍ശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. സമാധാനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നുമാണ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 10നെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ വെച്ച് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂത സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ഫലസ്തീന്‍ നേതൃത്വത്തിനെതിരെ സല്‍മാന്‍ രൂക്ഷമായി പ്രതികരിച്ചത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും അദ്ദേഹം വിമര്‍ശിച്ചതായി ചാനല്‍ 10 ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമാധാന ചര്‍ച്ചകള്‍ക്കുള്ള നിരവധി അവസരങ്ങളാണ് ഫലസ്തീന്‍ നേതൃത്വം നഷ്ടപ്പെടുത്തുകയോ നിരസിക്കുകയോ ചെയ്തത് ബിന്‍ സല്‍മാന്‍ പറഞ്ഞതായി ചാനല്‍ 10ലെ മുതിര്‍ന്ന കറസ്‌പോണ്‍ഡന്റ് ബാറക് റാവിഡ് പറഞ്ഞു.

 

 

Related Articles