Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ഇസ്രയേലുമായി അനുരഞ്ജന ചര്‍ച്ചയിലേര്‍പ്പെടണം: വാഷിംഗ്ടണ്‍

ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ അന്താരാഷ്ട്ര വേദികളെ സമീപിക്കുന്നതിന് പകരം ഇസ്രയേലുമായി നേരിട്ട് അനുരഞ്ജന ചര്‍ച്ച നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ ഫലസ്തീനികള്‍ രക്ഷാസമിതിയെയും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും സമീപിച്ചതിനെ കുറിച്ച സൂചനയോടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂറുമായി ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ഹാലി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുകക്ഷികളും യോജിപ്പിലെത്തിയാലല്ലാതെ പൂര്‍ത്തീകരിക്കാത്ത കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള ഫലം കാത്തിരിക്കുന്നതിനേക്കാള്‍ ഫലസ്തീനികള്‍ക്ക് നല്ലത് ഇസ്രയേലികളുമായി നേരിട്ട് അനുരഞ്ജന ചര്‍ച്ചയിലേര്‍പ്പെടുകയാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഫലസ്തീന്‍ അതോറിറ്റി ‘അക്രമത്തിന് പ്രേരിപ്പിക്കുന്നത്’ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാലങ്ങളായി ഇസ്രയേല്‍ ഫലസ്തീനികള്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ പ്രയോഗം കടമെടുത്താണ് അമേരിക്കന്‍ പ്രതിനിധി സംസാരിച്ചിരിക്കുന്നത്. ഇസ്രയേലിനും ഫലസ്തീനികള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള യഥാര്‍ഥ ശ്രമങ്ങളെ തന്റെ രാജ്യം പിന്തുണക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇസ്രയേലിനോട് ചായ്‌വ് പുലര്‍ത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ മാസം ഫലസ്തീനികളെ രോഷം കൊള്ളിച്ചിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലുള്ള തന്റെ വിശ്വാസക്കുറവ് പ്രകടിപ്പിച്ച ട്രംപ് അമേരിക്കന്‍ എംബസി അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റുമെന്നും പലതവണ പറഞ്ഞിട്ടുണ്ട്.

Related Articles