Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ കൊന്നുതള്ളുന്നതില്‍ യു.എന്‍ ഇടപെടണം: ഇസ്രായേല്‍ മനുഷ്യാവകാശ സംഘടന

ജറൂസലേം: ഗസ്സയില്‍ ഗ്രേറ്റ് റിട്ടേര്‍ണ്‍ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിന് സംഘടന കത്തയച്ചിട്ടുണ്ട്.

ഗസ്സ മുനമ്പില്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ മാരകമായ ആയുധങ്ങളാണ് ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നത്. ഇതു നിര്‍ത്തലാക്കാനും ഇസ്രായേലിന്റെ അധിനിവേശം തടയാനും യു.എന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ബിറ്റ്‌സ്ലെം ആണ് യു.എന്നിന് കത്ത് നല്‍കിയത്.

ഭീകരമായ മരണനിരക്കാണ് മേഖലയില്‍ ഉള്ളതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നടത്തുന്നതെന്നും ഈ മാരക പ്രതിസന്ധി അവസാനിപ്പിക്കാന്‍ യു.എന്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Related Articles