Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ സംരക്ഷണത്തിന് യു.എന്നിന്റെ പിന്തുണ തേടി കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീനികളുടെ സംരക്ഷണ ദൗത്യത്തിന് പിന്തുണ തേടി കുവൈത്ത് യു.എന്നിനെ സമീപിക്കുന്നു. യു.എന്നിലെ താല്‍ക്കാലിക കൗണ്‍സില്‍ അംഗമായ യു.എന്നില്‍ പ്രമേയം പാസാക്കാനാണ് ഒരുങ്ങുന്നത്. ചൊവ്വാഴ്ച ഇതിനുള്ള കരട് പ്രമേയം ചൊവ്വാഴ്ച അവതരിപ്പിച്ച് വ്യാഴാഴ്ച വോട്ടിനിടാനാണ് കുവൈത്ത് ഉദ്ദേശിക്കുന്നത്. എ.എഫ്.പി വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലിന്റെ ഉപരോധത്തിനു കീഴിലെ ഫലസ്തീനിലെ സാധാരണ ജനതയുടെ സംരക്ഷണത്തിനും സുരക്ഷക്കും പരിഗണന നല്‍കുന്നതിനു വേണ്ടിയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിനാണ് ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. ഫലസ്തീനികളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് 60 ദിവസത്തിനകം ശുപാര്‍ശ ചെയ്യനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 30ന് തുടങ്ങിയ ഗ്രേറ്റ് മാര്‍ച്ചിനു നേരെ നടന്ന ഇസ്രായേലിന്റെ വെടിവെപ്പിലടക്കം ഇതിനോടകം 110 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്.

 

Related Articles